ഛത്തിസ്‌ഗഢിൽ 18 മാവോയിസ്‌റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു; കൊല്ലപ്പെട്ടവരിൽ ശങ്കർ റാവുവും

വെള്ളിയാഴ്‌ച ലോക്‌സഭ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ നടന്ന ഏറ്റുമുട്ടലിൽ അന്വേഷണ ഏജന്‍സികള്‍ തലയ്‌ക്ക്‌ 25 ലക്ഷംരൂപ വിലയിട്ടിട്ടുള്ള മാവോവാദി നേതാവ് ശങ്കർ റാവു ഉൾപ്പടെയുള്ളവർ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്.

By Central Desk, Malabar News
Maoist Shankar Rao Killed at Chhattisgarh Encounter
Rep. Image
Ajwa Travels

ന്യൂഡെൽഹി: മുതിർന്ന മാവോയിസ്‌റ്റ് നേതാവ് അടക്കം 18 പേരെ ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടലിൽ വധിച്ചു. കങ്കര്‍ ജില്ലയില്‍ ഇന്ന് (ചൊവ്വാഴ്‌ച) നടന്ന ഏറ്റുമുട്ടലിലാണ് മാവോവാദി നേതാവ് ശങ്കര്‍ റാവുവടക്കം 18 മാവോവാദികള്‍ കൊല്ലപ്പെട്ടത്.

അന്വേഷണ ഏജന്‍സികള്‍ തലയ്‌ക്ക്‌ 25 ലക്ഷംരൂപ വിലയിട്ടിട്ടുള്ള മാവോവാദി നേതാവാണ് കൊല്ലപ്പെട്ട ശങ്കര്‍ റാവു. ഉച്ചയ്‌ക്ക്‌ 1.30 ഓടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്‌തു. സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ടു സേനാംഗങ്ങൾക്കു എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു.

മാവോയിസ്‌റ്റ്‌ ഭീഷണി നേരിടാനായി 2008ൽ പ്രത്യേകം രൂപീകരിച്ച ഡിസ്‌ട്രിക്‌ട് റിസർവ് ഗാർഡും ബിഎസ്എഫും സംയുക്‌തമായി നടത്തിയ ഏറ്റുമുട്ടലായിരുന്നു ഇന്നത്തേത്. കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും വര്‍ധിച്ചേക്കാമെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ മാസം ഇതേ ജില്ലയിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ ഒരു മാവോയിസ്‌റ്റും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടിരുന്നു. അന്നും തോക്കുകളും മറ്റ് സ്ഫോടക വസ്‌തുക്കളും പിടിച്ചെടുത്തിരുന്നു. കാംഗറിൽ ഫെബ്രുവരിയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്‌റ്റുകളെ സുരക്ഷാസേന വധിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ സുരക്ഷാസേനയും മാവോയിസ്‌റ്റുകളും തമ്മിൽ ഇതേ ജില്ലയിൽ ഏറ്റുമുട്ടൽ നടന്നിരുന്നു.

KAUTHUKAM | കൗതുക വാർത്തകൾ ഇവിടെ വായിക്കാം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE