ജനപ്രിയ പ്രഖ്യാപനങ്ങളില്ല, നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു ധനമന്ത്രി- നിരാശ നൽകി ബജറ്റ്

തിരഞ്ഞെടുപ്പ് മുന്നിലുണ്ടെങ്കിലും ആദായനികുതിയിൽ സർക്കാർ മാറ്റം വരുത്തിയിട്ടില്ല. നിലവിലെ നിരക്കുകൾ തുടരും. കോർപ്പറേറ്റ് നികുതിയിലും മാറ്റം വരുത്തില്ല.

By Trainee Reporter, Malabar News
Budget
Representational Image
Ajwa Travels

ന്യൂഡെൽഹി: ജനപ്രിയ പ്രഖ്യാപനങ്ങൾ ഒന്നുമില്ലാതെ രണ്ടാം മോദി സർക്കാരിന്റെ അവസാനത്തെ ഇടക്കാല ബജറ്റ് അവതരണം പൂർത്തിയായി. തിരഞ്ഞെടുപ്പ് വർഷമായതിനാൽ എന്തെല്ലാം ജനപ്രിയ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഉണ്ടാവുകയെന്നാണ് രാജ്യം ഉറ്റുനോക്കിയിരുന്നത്. എന്നാൽ, രാജ്യത്തിന് നിരാശ നൽകി. ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കപ്പെട്ട ആദായനികുതി പരിധിയിൽ ഒരു മാറ്റവുമില്ല.

58 മിനിറ്റുകൊണ്ട് അവസാനിപ്പിച്ച ബജറ്റിൽ പറഞ്ഞതിലേറെയും കഴിഞ്ഞ പത്ത് വർഷത്തെ മോദി സർക്കാരിന്റെ നേട്ടങ്ങളായിരുന്നു. 2047ഓടെ വികസിത ഭാരതം ലക്ഷ്യമിടുന്നുവെന്നും വനിത ശാക്‌തീകരണത്തിന് മുൻതൂക്കം നൽകുമെന്നും ബജറ്റ് അവതരണത്തിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. സ്വയം സഹായ സംഘങ്ങളിലൂടെ ഒമ്പത് കോടിയോളം വനിതകൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതി തുടരും.

അടിസ്‌ഥാന സൗകര്യത്തിനായി 11 ലക്ഷം കോടി വിലയിരുത്തും. അഞ്ചു വർഷത്തിനുള്ളിൽ പ്രധാനമന്ത്രി ആവാസ് യോജനയുടെ രണ്ടുകോടി വീടുകൾ കൂടി നിർമിക്കും. പുതിയ വിമാനത്താവളങ്ങൾക്ക് അനുമതി നൽകും. നിലവിലുള്ളവ നവീകരിക്കും. മൂന്ന് റെയിൽവേ ഇടനാഴികൾ യാഥാർഥ്യമാക്കും. 40,000 ബോഗികൾ വന്ദേഭാരത് നിലവാരത്തിൽ എത്തിക്കും. തുടങ്ങിയവയാണ് പ്രഖ്യാപനങ്ങൾ. തിരഞ്ഞെടുപ്പ് മുന്നിലുണ്ടെങ്കിലും ആദായനികുതിയിൽ സർക്കാർ മാറ്റം വരുത്തിയിട്ടില്ല. നിലവിലെ നിരക്കുകൾ തുടരും. കോർപ്പറേറ്റ് നികുതിയിലും മാറ്റം വരുത്തില്ല.

സെർവിക്കൽ ക്യാൻസർ തടയാനുള്ള കുത്തിവെപ്പിൽ ധനസഹായം നൽകും. അടുത്ത അഞ്ചുവർഷം ഒമ്പതിനും 14നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് ഇതിന്റെ ഗുണം ലഭിക്കും. ജനസംഖ്യയെ കുറിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കും. ക്ഷീര കർഷകരുടെ ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ യാഥാർഥ്യമാക്കും. രാഷ്‌ട്രീയ ഗോകുൽ മിഷൻ വഴി പാലുൽപ്പാദനം കൂട്ടും.

ഒരുകോടി വീടുകളിൽ കൂടി സോളാർ പദ്ധതി നടപ്പിലാക്കും. കൂടുതൽ മെഡിക്കൽ കോളേജുകൾ രാജ്യത്ത് സ്‌ഥാപിക്കും. ഇ-വാഹനരംഗ മേഖല വിപുലീകരിക്കും. വൻ നഗരങ്ങളിൽ മെട്രോ വികസനം വരും. വിനോദസഞ്ചാര മേഖലയെ പ്രോൽസാഹിപ്പിക്കും തുടങ്ങിയവയാണ് ബജറ്റിലെ പ്രഖ്യാപനങ്ങൾ. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വലിയ പ്രഖ്യാപനങ്ങൾ ഒന്നുംതന്നെ ബജറ്റിൽ ഉണ്ടായില്ല. നികുതി അളവുകളിൽ വർധനവ് ഉണ്ടാകുമെന്ന മധ്യവർഗത്തിന്റെ പ്രതീക്ഷക്കും മങ്ങലേറ്റു.

ബജറ്റ് ജനപ്രിയമായില്ല എന്നുതന്നെ പറയാം. വരുന്ന പൊതുതിരഞ്ഞെടുപ്പിന് ശേഷം അടുത്ത സർക്കാർ ചുമതലയേറ്റാൽ സമ്പൂർണ ബജറ്റ് അവതരിപ്പിക്കും. മോദി സർക്കാറിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ ധനമന്ത്രി നിർമല സീതാരാമൻ സർക്കാർ തുടരുമെന്ന പ്രതീക്ഷ മുന്നോട്ട് വെച്ചാണ് ബജറ്റവതരണം പൂർത്തിയാക്കിയത്. ധനമന്ത്രി നിർമല സീതാരാമന്റെ ആറാമത്തെ ബജറ്റ് അവതരണമാണ് പൂർത്തിയായത്. ബജറ്റ് അവതരണത്തിന് ശേഷം പാർലമെന്റ് ഇന്നത്തേക്ക് പിരിഞ്ഞു. ലോക്‌സഭ നാളെ രാവിലെ 11 മണിക്ക് വീണ്ടും ചേരും.

Most Read| വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി; ഇന്ന് മുതൽ പ്രാബല്യത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE