രാജ്‌മോഹൻ ഉണ്ണിത്താനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസ്; കോൺഗ്രസ് നേതാവിന് മുൻകൂർ ജാമ്യം

By Desk Reporter, Malabar News
verbal-abuse-against Rajmohan-Unnithan
Ajwa Travels

കൊച്ചി: രാജ്മോഹൻ ഉണ്ണിത്താൻ എംപിയെ ട്രെയിനിൽ വെച്ച് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ പ്രവാസി കോൺഗ്രസ് നേതാവിന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. കാസർഗോഡ് സ്വദേശി കെ പത്‌മരാജനാണ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.

അമ്പതിനായിരം രൂപയുടെ ബോണ്ടിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടക്കാല ജാമ്യം നൽകിയത്. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ കോഴിക്കോട് എയർപോർട്ടിലേക്ക് മാവേലി എക്‌സ്​പ്രസിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. ട്രെയിനിൽ വെച്ച് രാജ്മോഹൻ ഉണ്ണിത്താനെ അസഭ്യം പറയുകയും മോശമായി പെരുമാറുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ആയിരുന്നു.

സംഭവത്തിൽ പത്‌മരാജൻ ഉൾപ്പടെ രണ്ട് കോൺഗ്രസ് അംഗങ്ങളെ പാർടിയിൽ നിന്ന് സസ്‌പെൻഡ്‌ ചെയ്‌തിരുന്നു. പ്രവാസി കോൺഗ്രസ് കാസർഗോഡ് ജില്ലാ പ്രസിഡണ്ട് പത്‌മരാജൻ ഐങ്ങോത്ത്, അനിൽ വാഴുന്നോറടി എന്നിവരെയാണ് കെപിസിസി പ്രസിഡണ്ട് സസ്‌പെൻഡ്‌ ചെയ്‌തത്‌. ആറു മാസത്തേക്കാണ് സസ്‌പെൻഷൻ. പുറത്താക്കാതിരിക്കാൻ കാരണം കാണിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

പത്‌മരാജന്റെ ഹരജിയിൽ സർക്കാർ നിലപാട് അറിയിക്കാൻ നിർദ്ദേശിച്ച കോടതി കേസ് അടുത്ത മാസം 7ന് വീണ്ടും പരിഗണിക്കും.

Most Read:  വാക്‌സിൻ പാഴാക്കിയില്ല, മരണനിരക്ക് കുറച്ചു; കേരളത്തെ പ്രശംസിച്ച് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE