Mon, Sep 28, 2026
36 C
Dubai

താലിബാൻ ഭീകര സംഘടന: ഇന്ത്യ നിലപാട് വ്യക്‌തമാക്കണം; ഒമർ അബ്‌ദുള്ള

ശ്രീനഗര്‍: അഫ്ഗാനിൽ താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനെതിരെ ജമ്മുകശ്‌മീർ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ള. താലിബാനെ തീവ്രവാദ സംഘടനയായി കാണാൻ ഇന്ത്യ തയ്യാറാണോ എന്നത് കേന്ദ്രസര്‍ക്കാര്‍ വ്യക്‌തമാക്കണമെന്ന് ഒമര്‍...

ജാലിയന്‍ വാലാബാഗ് നവീകരണം; വരുംതലമുറയ്‌ക്ക് വേണ്ടിയെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാന സ്‌മാരകങ്ങളിൽ ഒന്നായ ജാലിയന്‍ വാലാബാഗ് സ്‌മാരകം പുതുക്കിപ്പണിതതിന് എതിരെ ഉയരുന്ന വിമര്‍ശനങ്ങളിൽ പ്രതികരിച്ച് സാംസ്‌കാരിക മന്ത്രാലയം. വരുംതലുമുറയ്‌ക്ക് വേണ്ടിയാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ...

നിർബന്ധിത ക്വാറന്റെയ്ൻ; പരീക്ഷക്കെത്തുന്ന മലയാളി വിദ്യാർഥികൾക്ക് ഇളവ് നൽകി കർണാടക

ബെംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കേരളത്തിൽ നിന്നുള്ള ആളുകൾക്ക് കർണാടക ഏർപ്പെടുത്തിയ 7 ദിവസത്തെ നിർബന്ധിത ക്വാറന്റെയ്‌നിൽ നിന്നും പരീക്ഷക്കെത്തുന്ന വിദ്യാർഥികളെ ഒഴിവാക്കി. പരീക്ഷ എഴുതി 3 ദിവസത്തിനകം തിരിച്ചു പോകുന്ന...

ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗം പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ട്; സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍

ന്യൂഡെല്‍ഹി: ഡെല്‍ഹി കലാപവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ഷര്‍ജീല്‍ ഇമാം ജാമിയ മിലിയയിലും അലിഗഡിലും നടത്തിയ പ്രസംഗം പ്രത്യേക വിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചായിരുന്നെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍. ഷര്‍ജീല്‍ നടത്തിയ പ്രസംഗങ്ങളില്‍ ഒന്ന് തുടങ്ങുന്നത് ‘അസലാമു...

വിസ്‌മയ കേസ്; ഭർത്താവ് കിരണിനെ സർവീസിൽ നിന്നും പിരിച്ചുവിട്ട് ഉത്തരവിറക്കി

തിരുവനന്തപുരം: വിസ്‌മയ കേസിൽ അന്വേഷണം നേരിടുന്ന കിരൺ കുമാറിനെ സർക്കാർ സർവീസിൽ നിന്നും പിരിച്ചുവിട്ട് ഉത്തരവിറക്കി. കഴിഞ്ഞ മാസം 6ആം തീയതിയാണ് അസിസ്‌റ്റന്റ്‌ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടറായ കിരൺ കുമാറിനെ സർവീസിൽ നിന്നും...

മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ഉടൻ വാക്‌സിൻ നൽകണം; സുപ്രീം കോടതി

ന്യൂഡെൽഹി: ഒരു മാസത്തിനകം മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കോവിഡ് വാക്‌സിൻ നൽകണമെന്ന് സുപ്രീം കോടതി. മാനസികാരോഗ്യ കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുന്ന മുഴുവൻ രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും ഒരു മാസത്തിനകം വാക്‌സിൻ നൽകണമെന്നും ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാണമെന്നും...

പശുക്കൾക്കും മൗലികാവകാശം; നിയമം കൊണ്ടുവരണമെന്ന് അലഹബാദ് ഹൈക്കോടതി

ലക്‌നൗ: രാജ്യത്ത് പശുക്കൾക്ക് മൗലികാവകാശം നൽകുന്ന തരത്തിൽ പാർലമെന്റ് നിയമം കൊണ്ടുവരണമെന്ന ആവശ്യം ഉന്നയിച്ച് അലഹബാദ് ഹൈക്കോടതി. കൂടാതെ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും, അവയെ ആക്രമിക്കുന്ന ആളുകൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും...

കേരള അതിർത്തിയോട് ചേർന്നുള്ള ജില്ലകളിൽ വാക്‌സിനേഷൻ കൂട്ടണം; അയൽ സംസ്‌ഥാനങ്ങളോട് കേന്ദ്രം

ന്യൂഡെൽഹി: കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ കോവിഡ് വാക്‌സിനേഷൻ വർധിപ്പിക്കണമെന്ന് നിർദ്ദേശം നൽകി കേന്ദ്രം. കർണാടക, തമിഴ്‌നാട് എന്നീ സംസ്‌ഥാനങ്ങൾക്കാണ് കേന്ദ്രം നിർദ്ദേശം നൽകിയത്. ഇരു സംസ്‌ഥാനങ്ങളിലെയും ആരോഗ്യവകുപ്പ് മന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി...
- Advertisement -