100 ദിന കര്‍മ പരിപാടി; 92 സ്‌കൂളുകളുടെ ഉൽഘാടനം ഇന്ന്‌

By Staff Reporter, Malabar News
school-inauguration

തിരുവനന്തപുരം: സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായി 92 സ്‌കൂള്‍ കെട്ടിടം, 48 ഹയര്‍ സെക്കന്‍ഡറി ലാബ്, മൂന്ന് ഹയര്‍ സെക്കന്‍ഡറി ലൈബ്രറി എന്നിവയുടെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്‌ച നിർവഹിക്കും.

ഇന്ന് പകല്‍ 3.30ന് ഓണ്‍ലൈനായാണ് ഉൽഘാടന പരിപാടി നടക്കുക. ചടങ്ങിൽവെച്ച് 107 പുതിയ കെട്ടിടത്തിന് തറക്കല്ലിടും. 362 കോടിയുടെ വികസന പദ്ധതികളാണ് യാഥാർഥ്യമാകുന്നത്. 250 കേന്ദ്രങ്ങളിലായാണ് ഉൽഘാടന ചടങ്ങ് നടക്കുക.

മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകുന്ന ചടങ്ങിൽ മന്ത്രി കെഎന്‍ ബാലഗോപാല്‍ മുഖ്യാതിഥിയാകും. മുഖ്യമന്ത്രിയുള്‍പ്പടെ 18 മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരും 93 എംഎല്‍എമാരും അതാത് കേന്ദ്രങ്ങളിലെ ഉൽഘാടന പരിപാടിയിൽ പങ്കെടുക്കും.

100 ദിന കര്‍മ പരിപാടിയുടെ ഭാഗമായി ജൂൺ 11 മുതൽ സെപ്‌റ്റംബർ 19 വരെ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളാണ് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചത്. പൊതുമരാമത്ത് വകുപ്പ്, റീബിൽഡ് കേരള ഇനീഷ്യേറ്റീവ്, കിഫ്‌ബി എന്നിവയിലൂടെ 2464.92 കോടി രൂപയുടെ പരിപാടികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

100 day programme

ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ എന്നീ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ മുന്നോട്ടു കൊണ്ടുപോകാനും സാമ്പത്തിക വളർച്ച കൂടുതൽ വേഗത്തിലാക്കാനും ഗുണമേൻമയുള്ള തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനുമുള്ള നയങ്ങൾക്കും പരിപാടികൾക്കുമാണ് കർമ പരിപാടിയിൽ പ്രാധാന്യം നൽകുന്നത്. ശാസ്‍ത്രസാങ്കേതിക മേഖലയിലും നൈപുണ്യ വികസന രംഗത്തും ശ്രദ്ധ കേന്ദ്രീകരിച്ച് വിജ്‌ഞാനത്തിൽ ഊന്നിയ സമ്പദ്ഘടനയുടെ നിർമിതി സാധ്യമാക്കുകയാണ് ലക്ഷ്യം.

Most Read: കോവാക്‌സിന് ഈ ആഴ്‌ച ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കും 

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE