സംസ്‌ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ‘ഗണിത പാര്‍ക്കുകള്‍’ വരുന്നു

By News Bureau, Malabar News
V Sivankutty
മന്ത്രി വി ശിവന്‍ കുട്ടി
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഗണിത പാര്‍ക്കുകള്‍ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പ്- സമഗ്ര ശിക്ഷാ കേരളം സംസ്‌ഥാനത്ത് നടപ്പിലാക്കുന്ന ‘ഗണിതപാര്‍ക്ക് 2022’ പദ്ധതിയുടെ സംസ്‌ഥാനതല പ്രഖ്യാപനം പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിർവഹിച്ചു.

നേമം ഗവ. യുപി സ്‌കൂളിലാണ് സംസ്‌ഥാനത്തെ ആദ്യ ഗണിത പാര്‍ക്ക് ഒരുക്കിയിട്ടുള്ളത് എന്നതിൽ സന്തോഷമുണ്ടെന്ന് പ്രഖ്യാപന വേളയിൽ മന്ത്രി പറഞ്ഞു. സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പ്രൈമറി തലത്തിലെ കുട്ടികള്‍ മുതല്‍ പന്ത്രണ്ടാം ക്ളാസ് വരെയുള്ള കുട്ടികള്‍ക്കായി ഗണിതപഠനം ജനകീയ വൽക്കരിക്കുന്നതിനും കൂടുതല്‍ ആനന്ദകരമാക്കുന്നതിനുള്ള സാഹചര്യം സൃഷ്‌ടിക്കുന്നതിനുമാണ് ഗണിത പാര്‍ക്കുകള്‍ ആരംഭിക്കുന്നത്.

കുട്ടിക്ക് സന്തോഷകരമായ സാഹചര്യത്തില്‍ വിശ്രമിക്കുന്നതിനും സ്വാഭാവികമായ ഗണിത ചിന്തയിലൂടെ കടന്നു പോയി ഗണിതത്തിന്റേതായ കണ്ടെത്തലുകൾ ഉള്‍ക്കൊള്ളുന്നതിനുള്ള ഒരു കേന്ദ്രമായി ഗണിത പാര്‍ക്കിനെ മാറ്റുമെന്നും മന്ത്രി പറഞ്ഞു.

ഗണിത പാര്‍ക്കിനായി തിരഞ്ഞെടുക്കുന്ന പൊതുവിദ്യാലയങ്ങളിലെ 20 മുതല്‍ 30 വരെ സെന്റ് സ്‌ഥലത്താണ് ഗണിത നിര്‍മിതികളാല്‍ തയാറാക്കുന്ന പാര്‍ക്ക് ഒരുക്കുക. ഗണിതത്തെ തൊട്ടറിയുന്നതിനും കണ്ടറിയുന്നതിനുമുള്ള അന്തരീക്ഷം സൃഷ്‌ടിക്കുന്നതിനാണ് ഗണിതപാര്‍ക്ക് എന്ന ആശയം നടപ്പിലാക്കുന്നത്.

Most Read: പേടിഎമ്മിന് നിയന്ത്രണം; പുതിയ ഉപഭോക്‌താക്കളെ ചേര്‍ക്കരുതെന്ന് ആർബിഐ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE