പേടിഎമ്മിന് നിയന്ത്രണം; പുതിയ ഉപഭോക്‌താക്കളെ ചേര്‍ക്കരുതെന്ന് ആർബിഐ

By Desk Reporter, Malabar News
RBI warns paytm not to add new customers
Ajwa Travels

ന്യൂഡെൽഹി: പേടിഎമ്മിന് നിയന്ത്രണം ഏര്‍പ്പെടുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). പേടിഎമ്മിന്റെ പേയ്‌മെന്റ് ബാങ്കില്‍ പുതിയ ഉപഭോക്‌താക്കളെ ചേര്‍ക്കരുതെന്ന് ആർബിഐ നിർദ്ദേശം നല്‍കി. ‘ബാങ്കിലെ മെറ്റീരിയൽ സൂപ്പർവൈസറി ആശങ്കകൾ’ ചൂണ്ടിക്കാട്ടിയാണ് നടപടി.

ഓഡിറ്റ് നടത്താന്‍ പ്രത്യേകം കമ്പനിയെ ചുമതലപ്പെടുത്തണം. ഈ റിപ്പോർട് വിലയിരുത്തിയ ശേഷമായിരിക്കും തുടര്‍നടപടികളെന്നും ആര്‍ബിഐ അറിയിച്ചു. 1949ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്‌ടിന്റെ സെക്ഷന്‍ 35എ പ്രകാരമാണ് ആര്‍ബിഐ നടപടി.

2017 മെയ് 23നാണ് പേടിഎം പേയ്‌മെന്റ് ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചത്. 2015ലാണ് പേയ്‌മെന്റ് ബാങ്കായി ഉയര്‍ത്താനുള്ള പ്രാഥമിക അനുമതി ആര്‍ബിഐ നല്‍കിയത്.

Most Read:  ചൈനയിൽ വീണ്ടും കോവിഡ് കേസുകൾ കൂടുന്നു; ലോക്ക്ഡൗൺ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE