സുനന്ദ പുഷ്കറിന്റെ മരണം; ഡെൽഹി കോടതി ഇന്ന് വിധി പറയും
ന്യൂഡെൽഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂർ എംപിക്ക് മേൽ കുറ്റം ചുമത്തണമെന്ന കേസിൽ ഡെൽഹി റോസ് അവന്യു കോടതി ഇന്ന് വിധി പറയും. രണ്ടാംതവണയാണ് വിധി പറയാനായി കേസ് പരിഗണിക്കുന്നത്....
കനത്ത ചൂട്; ഓഫിസുകളുടെ പ്രവര്ത്തന സമയം വെട്ടിക്കുറച്ച് പഞ്ചാബ് സര്ക്കാര്
ചണ്ഡീഗഡ്: സംസ്ഥാനത്ത് കനത്ത ചൂടും വൈദ്യുതി പ്രതിസന്ധിയും തുടരുന്ന സാഹചര്യത്തില് പഞ്ചാബിലെ സര്ക്കാര് ഓഫിസുകളുടെ പ്രവര്ത്തന സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ എട്ട് മുതല് ഉച്ചക്ക് രണ്ടു മണി വരെയാകും സർക്കാർ ഓഫിസുകളുടെ...
ജമ്മു കശ്മീർ; സുരക്ഷാ സേനയും തീവ്രവാദികളും ഏറ്റുമുട്ടല് തുടരുന്നു
ശ്രീനഗര്: ജമ്മു കശ്മീരിലെ പുല്വാമ ജില്ലയില് സുരക്ഷാസേനയും തീവ്രവാദികളും തമ്മില് വീണ്ടും ഏറ്റുമുട്ടല്. വ്യാഴാഴ്ച രാത്രി ഉണ്ടായ ഏറ്റുമുട്ടലില് നാല് തീവ്രവാദികള് പിടിയിലായതായി റിപ്പോര്ട്ടുണ്ട്. രാജ്പോര ഗ്രാമത്തിലെ ഹാന്ജന് പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. ഇവിടെ...
കോവിഡ്: മാർഗ നിർദേശങ്ങൾ കൃത്യമായി പാലിച്ചാൽ മൂന്നാം തരംഗം ഒഴിവായേക്കും; എയിംസ് ഡയറക്ടർ
ന്യൂഡെൽഹി : കോവിഡ് മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും, വാക്സിനേഷൻ വേഗത്തിൽ നടപ്പാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുന്നത് ഒഴിവാക്കാൻ സാധിച്ചേക്കുമെന്ന് വ്യക്തമാക്കി എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ. കോവിഡ്...
കേരളത്തിൽ നിന്നുള്ളവർക്ക് വീണ്ടും കടുത്ത യാത്രാനിയന്ത്രണം ഏർപ്പെടുത്തി കർണാടക
കാസർഗോഡ്: കോവിഡ് പ്രതിസന്ധിക്കിടെ കേരളത്തിൽ നിന്നുള്ളവർക്ക് യാത്രാനിയന്ത്രണം കർശനമാക്കി കർണാടക. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് രേഖയുള്ളവർക്ക് മാത്രമാണ് പ്രവേശനം. കാസർഗോഡ്, വയനാട് അതിർത്തികളിലെ ചെക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കാനും ചീഫ് സെക്രട്ടറി...
ഡ്രോൺ ആക്രമണം നേരിടാനുള്ള സംവിധാനം വികസിപ്പിക്കും; കരസേനാ മേധാവി
ന്യൂഡെൽഹി: രാജ്യത്ത് ഡ്രോൺ ആക്രമണം നേരിടാൻ പ്രത്യേക സംവിധാനം വികസിപ്പിക്കുമെന്ന് കരസേനാ മേധാവി ജനറൽ എംഎം നരവണെ അറിയിച്ചു. സുരക്ഷാ സേനകൾക്ക് ഇത്തരം വെല്ലുവിളികളെ കുറിച്ച് കൃത്യമായ ബോധ്യമുണ്ടെന്ന് നരവണെ പറഞ്ഞു. സൈനിക...
രാജ്യദ്രോഹക്കേസ് റദ്ദാക്കണം; ഐഷ സുൽത്താനയുടെ ഹരജി ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി : രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ച് ഐഷ സുൽത്താന സമർപ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറും, കേസിൻമേൽ തുടർന്നുള്ള നടപടികളും റദ്ദാക്കണമെന്നാണ് ഹരജിയിൽ ഐഷ സുൽത്താന...
തുടർച്ചയായ രണ്ടാം മാസവും പെൻഷനില്ല; ദുരിതമൊഴിയാതെ കെഎസ്ആർടിസി മുൻ ജീവനക്കാർ
തിരുവനന്തപുരം: കോവിഡ് ദുരിതങ്ങൾക്കിടയിൽ പെൻഷനില്ലാതെ കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ചവർ വലയുന്നു. ഇവരുടെ പെൻഷൻ വിതരണം മുടങ്ങിയിട്ട് രണ്ട് മാസത്തോളമായി. 40,700 പെൻഷൻകാർക്ക് ജൂൺ, ജൂലൈ മാസങ്ങളിലെ തുകയാണ് മുടങ്ങിയത്. പെൻഷൻ വിതരണത്തിനായി സഹകരണ...








































