Fri, Jul 10, 2026
34.5 C
Dubai

ബക്രീദ്; സംസ്‌ഥാനത്ത്‌ പൊതു അവധി ശനിയാഴ്‌ച മാത്രം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ബലിപെരുന്നാൾ (ബക്രീദ്) അവധിയിൽ മാറ്റം. ബലിപെരുന്നാൾ ദിവസമായ ശനിയാഴ്‌ച ആയിരിക്കും പൊതു അവധി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നാളത്തെ അവധിയാണ് മറ്റന്നാളേക്ക് മാറ്റിയത്. രണ്ടു ദിവസം അവധി...

‘കപ്പൽ അപകടത്തിന്റെ പരിണിതഫലങ്ങൾ എന്ത്? ജനങ്ങൾക്ക് അറിയാൻ അവകാശമുണ്ട്’

കൊച്ചി: കേരള തീരത്ത് ലൈബീരിയൻ കപ്പൽ മുങ്ങിയതിന്റെ വിശദാംശങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി. കപ്പലപകടത്തിന്റെ പരിണിതഫലം എന്തെന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കോൺഗ്രസ് നേതാവ് ടിഎൻ പ്രതാപൻ നൽകിയ ഹരജിയിലാണ് കോടതിയുടെ...

‘മഞ്ഞുമ്മൽ ബോയ്‌സ്’ സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ ഷാഹിറിന് നോട്ടീസ്

കൊച്ചി: 'മഞ്ഞുമ്മൽ ബോയ്‌സ്' സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ സൗബിൻ ഷാഹിറിന് നോട്ടീസ്. 14 ദിവസത്തിനകം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. സൗബിന് പുറമെ...

പടിയൂരിലേത് കൊലപാതകം; മകളുടെ ഭർത്താവിനായി തിരച്ചിൽ, കൊലപാതക കേസിലെ പ്രതി

തൃശൂർ: പടിയൂരിൽ യുവതിയെയും അമ്മയെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് നിഗമനം. മകളുടെ ഭർത്താവും കോട്ടയം സ്വദേശിയുമായ പ്രേംകുമാറിനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കാറളം വെള്ളാനി കൈതവളപ്പിൽ പരേതനായ പരമേശ്വരന്റെ ഭാര്യ മണി...

‘നാലാം ക്ളാസിലെ അടിക്ക് 62ആം വയസിൽ തിരിച്ചടി’; ഇത് കാസർഗോഡൻ പ്രതികാരം

കാസർഗോഡ്: നാലാം ക്ളാസിൽ കിട്ടിയ അടിക്ക് 62ആം വയസിൽ തിരിച്ചടി. സിനിമാക്കഥയല്ലിത്, കാസർഗോഡിലെ വെള്ളരിക്കുണ്ടിൽ നടന്ന പ്രതികാര സംഭവമാണ്. മാലോത്തെ ബാലകൃഷ്‌ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരം ചെയ്‌ത്‌ കേസിൽ കുടുങ്ങിയത്. മാലോം ടൗണിനടുത്ത് താമസിക്കുന്ന...

12 രാജ്യങ്ങളിലെ പൗരൻമാർക്ക് യുഎസിൽ പ്രവേശന വിലക്ക്; തിങ്കളാഴ്‌ച മുതൽ പ്രാബല്യത്തിൽ

വാഷിങ്ടൻ: 12 രാജ്യങ്ങളിലെ പൗരൻമാർക്ക് സമ്പൂർണ വിലക്ക് ഏർപ്പെടുത്തി യുഎസ്. ഇറാൻ, അഫ്‌ഗാനിസ്‌ഥാൻ ഉൾപ്പടെ 12 രാജ്യങ്ങൾക്ക് സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയ ഉത്തരവിൽ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. വിലക്ക് തിങ്കളാഴ്‌ച മുതൽ...

സംഭവം ദൗർഭാഗ്യകരമെന്ന് സിദ്ധരാമയ്യ, ധനസഹായം പ്രഖ്യാപിച്ചു, അന്വേഷണത്തിന് ഉത്തരവ്

ബെംഗളൂരു: റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് (ആർസിബി) ഒരുക്കിയ സ്വീകരണ പരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിക്കുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവം ദൗർഭാഗ്യകരമാണെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും...

ആർസിബി വിജയാഘോഷം; തിക്കിലും തിരക്കിലും 11 മരണം, 50 പേർക്ക് പരിക്ക്

ബെംഗളൂരു: റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് (ആർസിബി) ഒരുക്കിയ സ്വീകരണ പരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ചു. 50 പേർക്ക് പരിക്കേറ്റെന്നും ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു....
- Advertisement -