Thu, Jan 22, 2026
19 C
Dubai

കോവിഡ് കൂടുന്നു; അമേരിക്ക വീണ്ടും മാസ്‌ക് നിർബന്ധമാക്കി

ന്യൂയോർക്ക്: കോവിഡ് വ്യാപനം വീണ്ടും വർധിക്കാൻ തുടങ്ങിയതോടെ അമേരിക്കയില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. പുറത്തു മാത്രമല്ല വീടിനകത്തും മാസ്‌ക് ധരിക്കണമെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ചൊവ്വാഴ്‌ച അമേരിക്കക്കാര്‍ക്ക്...

ജോർജ്‌ ഫ്‌ളോയിഡിന്റെ കൊലപാതകം; ദൃശ്യങ്ങൾ പകർത്തിയ പെൺകുട്ടിക്ക് പുലിറ്റ്‌സർ പ്രൈസ്

വാഷിങ്ടൺ: അമേരിക്കയിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതക ദൃശ്യം ഫോണിൽ പകർത്തിയ പെൺകുട്ടിക്ക് പുലിറ്റ്‌സർ പ്രൈസിൽ പ്രത്യേക പുരസ്‌കാരം. ഡാർനെല്ല ഫ്രേസിയർ എന്ന പതിനെട്ട് വയസുകാരിയാണ് പുരസ്‌കാരത്തിന് അർഹയായത്. ലോകത്ത് നടക്കുന്ന...

ഫ്‌ളോറിഡയിൽ വെടിവെയ്‌പ്പ്; 2 പേർ കൊല്ലപ്പെട്ടു; ഇരുപതിലധികം പേർക്ക് പരിക്ക്

ടലഹാസി: ഫ്‌ളോറിഡയിലെ ബില്യാര്‍ഡ്‌സ് ക്‌ളബ്ബിന് പുറത്തുണ്ടായ വെടിവെയ്‌പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഇരുപതിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് മിയാമി പോലീസ് പറഞ്ഞു. ഇന്ന് പുലർച്ചെയാണ് സംഭവം. തോക്കുമായി എത്തിയ മൂന്നുപേര്‍ ബില്യാര്‍ഡ്‌സ് ക്‌ളബ്ബില്‍ നടന്ന സംഗീത പരിപാടിയില്‍...

കോവിഡ്; അമേരിക്കയില്‍ കൗമാരക്കാര്‍ക്കും വാക്‌സിന്‍; അനുമതിയായി

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കൗമാരക്കാര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ അനുമതി. 12 മുതല്‍ 15 വയസുവരെ ഉള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ (എഫ്‌ഡിഎ) തിങ്കളാഴ്‌ച അനുമതി നല്‍കി. ഫൈസര്‍-ബയോടെക്...

ആറാം ക്‌ളാസുകാരി തോക്കുമായി എത്തി; സ്‌കൂളിൽ വെടിവെപ്പ്; മൂന്ന് പേർക്ക് പരിക്കേറ്റു

ന്യൂയോർക്ക്: യുഎസിൽ ആറാം ക്‌ളാസുകാരി സ്‌കൂളിൽ എത്തിയത് നിറതോക്കുമായി. സഹപാഠികൾക്കും ജീവനക്കാർക്കും നേരെ വെടിയുതിർത്ത കുട്ടി സ്‌കൂളിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. വടക്കു പടിഞ്ഞാറൻ യുഎസ് സംസ്‌ഥാനമായ ഐഡഹോയിലെ സ്‌കൂളിലാണ് സംഭവം. വെടിവെപ്പിൽ മൂന്ന്...

എതിർപ്പ് തള്ളി, വാക്‌സിനുകളുടെ പേറ്റന്റ് ഒഴിവാക്കും; നിർണായക തീരുമാനവുമായി അമേരിക്ക

വാഷിങ്ടൺ: കോവിഡ് വാക്‌സിൻ കമ്പനികളുടെ കടുത്ത എതിർപ്പിനെ അവഗണിച്ച്‌ അമേരിക്കയുടെ നിർണായക തീരുമാനം. വാക്‌സിനുകളുടെ പേറ്റന്റ് എടുത്തുകളയുമെന്ന് ജോ ബൈഡൻ ഭരണകൂടം പ്രഖ്യാപിച്ചു. ഫൈസർ, മോഡേണ എന്നീ കമ്പനികളുടെ കടുത്ത എതിർപ്പിനെ അവഗണിച്ചാണ്...

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രഖ്യാപിച്ച വിലക്കില്‍ ഇളവുകളുമായി അമേരിക്ക

വാഷിംഗ്‌ടണ്‍: കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അമേരിക്ക ഏർപ്പെടുത്തിയ വിലക്കിൽ ഇളവുകൾ പ്രഖ്യാപിച്ചു. യാത്രാവിലക്കില്‍ നിന്ന് വിദ്യാര്‍ഥികള്‍, സര്‍വകലാശാല അധ്യാപകര്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവർക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. യുഎസ് സ്‌റ്റേറ്റ്...

കോവിഡ് വ്യാപനം; ഇന്ത്യ വിടാന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക

വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നൽകി അമേരിക്ക. സാഹചര്യം അനുകൂലമെങ്കില്‍ ഇന്ത്യയിലുള്ള അമേരിക്കന്‍ പൗരന്‍മാര്‍ എത്രയും വേഗം മടങ്ങി എത്തണമെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഇന്ത്യയും യുഎസും...
- Advertisement -