കെട്ടിടത്തിന്റെ 29ആം നിലയിൽ നിന്ന് വീണു; യുഎസിൽ മൂന്നുവയസുകാരന് ദാരുണാന്ത്യം

By News Desk, Malabar News
newborn-baby-
Representational Image
Ajwa Travels

ന്യൂയോർക്ക്: യുഎസിൽ കെട്ടിടത്തിന്റെ 29ആം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. ന്യൂയോർക്ക് സിറ്റിയിലെ അപാർട്മെന്റിൽ ശനിയാഴ്‌ച രാവിലെയോടെയാണ് സംഭവം. കെട്ടിടത്തിന്റെ അഞ്ചാം നിലയിലേക്ക് വീണ കുട്ടിയെ പെട്ടെന്നുതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവ സമയത്ത് അച്ഛനും അമ്മയും കുഞ്ഞിന്റെ സമീപം ഇല്ലായിരുന്നെന്നാണ് വിവരം. കുഞ്ഞ് താഴേക്കു വീണതറിഞ്ഞ് അച്ഛൻ താഴെയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കുട്ടി ജനലിൽകൂടി താഴേക്ക് വീണതായാണ് വിവരം. അഞ്ചാം നിലയിലേക്ക് വലിയ ശബ്‌ദത്തോടെയാണ് കുട്ടി വീണതെന്നും ഈ ശബ്‌ദം കേട്ടാണ് എത്തിയതെന്നും ദൃക്‌സാക്ഷികൾ പറയുന്നു.

പത്തോ അതിൽ താഴെയോ പ്രായമുള്ള കുട്ടി താമസിക്കുന്നുണ്ടെങ്കിൽ, മൂന്നോ അതിലധികമോ അപാർട്മെന്റുകളുള്ള കെട്ടിടങ്ങളുടെ ഉടമകൾ വിൻഡോ ഗാർഡുകൾ സ്ഥാപിക്കണമെന്ന് ന്യൂയോർക്ക് സിറ്റി നിയമങ്ങളിൽ പറയുന്നുണ്ട്. ഈ അപാർട്മെന്റിൽ അത്തരത്തിൽ വിൻഡോ ഗാർഡുകൾ സ്‌ഥാപിച്ചിട്ടുണ്ടോ എന്ന് വ്യക്‌തമല്ല. സംഭവത്തെകുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.

Most Read: പുലിറ്റ്‌സര്‍ ജേതാവും ഫോട്ടോ ജേണലിസ്‌റ്റുമായ സന ഇര്‍ഷാദിന് വിദേശയാത്രക്ക് വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE