അമേരിക്കയിൽ വെടിയേറ്റ മലയാളി യുവതിയുടെ നില ഗുരുതരം; ഭർത്താവ് അറസ്‌റ്റിൽ

കോട്ടയം ഉഴവൂർ കുന്നാംപടവ് സ്വദേശി മീരയ്‌ക്ക് (32) നേരെയാണ് ഭർത്താവ് അമൽ റെജി വെടിയുതിർത്തത്. കുടുംബ പ്രശ്‌നങ്ങളെ തുടർന്നാണ് അക്രമണമെന്നാണ് വിവരം.

By Trainee Reporter, Malabar News
Malayali woman who was shot in America is critical
അമൽ റെജി, മീര
Ajwa Travels

ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ നില ഗുരുതരമായി തുടരുന്നു. കോട്ടയം ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം (ബിനോയ്)- ലാലി ദമ്പതികളുടെ മകൾ മീരയ്‌ക്ക് (32) നേരെയാണ് ഭർത്താവ് അമൽ റെജി വെടിയുതിർത്തത്. കുടുംബ പ്രശ്‌നങ്ങളെ തുടർന്നാണ് അക്രമണമെന്നാണ് വിവരം.

സംഭവത്തിൽ ഏറ്റുമാനൂർ സ്വദേശിയായ അമൽ റെജിയെ ചിക്കാഗോ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. മീരയുടെ വയറ്റിലും താടിയെല്ലിലുമാണ് വെടിയേറ്റത്. ലൂഥറന്റ് ആശുപത്രിയിൽ ചികിൽസയിലാണ് മീര. ഇതിനോടകം രണ്ടു അടിയന്തിര ശസ്‌ത്രക്രിയകൾ നടത്തി. വയറ്റിലെ രക്‌തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. മീര രണ്ടു മാസം ഗർഭിണിയാണ്.

ചിക്കാഗോയിൽ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം ഉണ്ടായത്. രണ്ടു തവണയാണ് അമൽ റെജി മീരയ്‌ക്ക് നേരെ വെടിയുതിർത്തത്. മീരയുടെ കണ്ണിന് സമീപവും വാരിയെല്ലിനുമാണ് വെടിയേറ്റത്. തൊട്ടടുത്ത് നിന്നാണ് അമൽ വെടിയുതിർത്തത്. ഉടനെ പോലീസെത്തി മീരയെ ആശുപത്രിയിൽ എത്തിച്ചു. അമലിന്റെ അറസ്‌റ്റും തുടർനടപടികളെ സംബന്ധിച്ച ഔദ്യോഗിക റിപ്പോർട്ടും പോലീസ് നാളെ പുറത്തുവിടും. 2019ലായിരുന്നു മീരയും അമലും തമ്മിലുള്ള വിവാഹം. ഇവർക്ക് മൂന്ന് വയസ് പ്രായമുള്ള ഒരു കുഞ്ഞുണ്ട്.

Most Read| ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ പെൺ വിപ്ളവം; ലക്ഷ്യം മലേറിയയെ തുടച്ചു നീക്കുക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE