കോവിഡ് വ്യാപനം: സിബിഎസ്‌സി പത്താം ക്ളാസ് പരീക്ഷ റദ്ദാക്കി; പ്ളസ് ടു പരീക്ഷ മാറ്റിവച്ചു

By Syndicated , Malabar News
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം ദിനംപ്രതി കൂടി വരുന്ന സാഹചര്യത്തിൽ സിബിഎസ്ഇ പത്താം ക്ളാസ് പരീക്ഷ റദ്ദാക്കി. പ്ളസ് ടു പരീക്ഷ മാറ്റിവച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജൂൺ ഒന്നിനു ചേരുന്ന അടുത്ത ബോർഡ് യോഗത്തിൽ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് അവസാന തീരുമാനമെടുക്കും. മെയ് നാലിനാണ് സിബിഎസ്ഇ 10, 12 ക്ളാസുകളിലെ പരീക്ഷകൾ ആരംഭിക്കാൻ തീരുമാനിച്ചിരുന്നത്.

ഇതുവരെയുള്ള സ്‌കോർ കണക്കാക്കിയാവും പത്താം ക്‌ളാസിന്റെ ഫലപ്രഖ്യാപനം. സ്‌കോർ മെച്ചപ്പെടുത്താൻ ആഗ്രഹമുള്ളവർക്ക് എഴുത്തു പരീക്ഷ നേരിടാം. പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയും പ്രിയങ്കയുമടക്കം നിരവധി പ്രമുഖർ രംഗത്ത് വന്നിരുന്നു.

Read also: കർഷകർക്ക് ഐക്യദാർഢ്യം; ഏപ്രിൽ 21ന്​ ഡെൽഹിയിലേക്ക്​ മാർച്ച്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE