പത്ത്, പ്ളസ് ടു സിബിഎസ്ഇ പരീക്ഷകൾ ഓഫ്‌ലൈനായി; മാര്‍ഗരേഖ പുറത്തിറക്കി

By Web Desk, Malabar News
CBSE board exam
Ajwa Travels

ഡെൽഹി: പത്ത്, പ്ളസ് ടു ക്ളാസുകളിലേക്കുള്ള ഒന്നാം ടേം പരീക്ഷയുടെ മാര്‍ഗരേഖ സിബിഎസ്ഇ പുറത്തിറക്കി. പരീക്ഷ ഓഫ്‌ലൈനായി നടപ്പാക്കുന്നതിനുള്ള മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. തന്നിരിക്കുന്ന ഉത്തരങ്ങളില്‍ നിന്നു ശരിയുത്തരം കണ്ടെത്തുന്ന തരത്തില്‍ ഒഎംആർ പരീക്ഷയാണ് നടക്കുക.

കോവിഡ് പശ്‌ചാത്തലത്തില്‍ പരീക്ഷകള്‍ ഓണ്‍ലൈനായി എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഓഫ്‌ലൈനായി തന്നെ പരീക്ഷ നടത്താനാണ് തീരുമാനം. പത്താം ക്ളാസിലെ ഒന്‍പത് വിഷയങ്ങളിലും പ്ളസ് ടുവിലെ 19 വിഷയങ്ങളിലുമാണ് ഓഫ്‌ലൈന്‍ പരീക്ഷ നടക്കുക.

നവംബര്‍ 16 മുതല്‍ പ്ളസ് ടു പരീക്ഷയും 17 മുതല്‍ പത്താം ക്ളാസ് പരീക്ഷയും ആരംഭിക്കും. ഒഎംആർ ഷീറ്റുകൾ സ്‌കൂളുകൾ പ്രിന്റ് എടുത്തു നൽകണം. ഇതിൽ വിദ്യാർഥികളുടെ പേരും വിഷയവും തീയതിയും രേഖപ്പെടുത്തിയിരിക്കുമെന്ന് മാർഗ നിർദേശത്തിൽ പറയുന്നു.

Also Read: അഖിലേഷ് യാദവിനെ നുണ പരിശോധനക്ക് വിധേയനാക്കണം; യുപി മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE