ഇലക്‌ട്രിക്‌ വാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കി കേന്ദ്രം

By Staff Reporter, Malabar News
Electric-Vehicles
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് ഇലക്‌ട്രിക്‌ വാഹനങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതൽ പ്രോൽസാഹനവുമായി കേന്ദ്രസർക്കാർ. ഇലക്‌ട്രിക്‌ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഫീസ് ഒഴിവാക്കിയതായി കേന്ദ്രം അറിയിച്ചു.

രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, അവ പുതുക്കുന്നതിനുള്ള ഫീസ് എന്നിവ അടയ്‌ക്കുന്നതില്‍ നിന്ന് ബാറ്ററിയില്‍ പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് ഇളവ് അനുവദിച്ചതായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചത്. പുതിയ രജിസ്‌ട്രേഷന്‍ മാര്‍ക്ക് നല്‍കുന്നതിന് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങൾക്ക് ഫീസ് ഇളവ് അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്‌തമാക്കി.

നേരത്തെ ഇലക്‌ട്രിക്‌ വാഹനങ്ങളെ പ്രോൽസാഹിപ്പിക്കുന്ന നടപടികളുടെ ഭാഗമായി ഫെയിം 2 പദ്ധതിയിലൂടെ കേന്ദ്രം സബ്‌സിഡികൾ വർധിപ്പിച്ചിരുന്നു. പെട്രോൾ വില ക്രമാതീതമായി ഉയർന്നതും, ഇവി വാഹനങ്ങൾ കോസ്‌റ്റ് എഫക്‌റ്റീവ് ആയതിനാലും രാജ്യത്ത് ഇവയുടെ വിൽപന ഉയരുകയാണ്.

Read Also: പട്ടയഭൂമിയിലെ മരംമുറി; സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE