സിനിമാ തിയേറ്ററുകൾക്ക് മാർഗനിർദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ

By News Desk, Malabar News
Central Government issues guidelines for cinema theaters
Representational Image
Ajwa Travels

ന്യൂ ഡെൽഹി: സിനിമ പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച് തിയേറ്ററുകൾക്ക് മാർഗനിർദ്ദേശങ്ങളുമായി കേന്ദ്രസർക്കാർ. രാജ്യത്ത് അൺലോക്ക് അഞ്ചാം ഘട്ടം നടപ്പിലാക്കിയതിന്റെ ഭാഗമായാണ് സിനിമാ തിയേറ്ററുകൾക്ക് സർക്കാർ പ്രവർത്തനാനുമതി നൽകുന്നത്.

കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചു കൊണ്ട് മാത്രമേ പ്രദർശനം തുടങ്ങാൻ പാടുള്ളൂ. സാനിറ്റയ്‌സറും മറ്റ് അവശ്യ വസ്‌തുക്കളും ലഭ്യമാക്കണം. തിയേറ്ററുകളിൽ പ്രവേശിക്കുന്നതിന് മുമ്പ് തെർമൽ സ്‌ക്രീനിങ് എല്ലാവർക്കും നടത്തണം. തീയേറ്ററിൽ ആകെയുള്ള സീറ്റുകളിൽ പകുതി സീറ്റുകളിൽ മാത്രമേ കാണികളെ പ്രവേശിക്കാൻ പാടുള്ളൂ എന്ന് നിർദ്ദേശത്തിലൂടെ വ്യക്‌തമാക്കിയിട്ടുണ്ട്. സാമൂഹ്യ അകലം നിർബന്ധമാണ്. കൂടാതെ ബാക്കിയുള്ള 50 ശതമാനം സീറ്റുകളിൽ ഇവിടെ ഇരിക്കരുത് എന്നത് രേഖപ്പെടുത്തിയിരിക്കണം.

ഒന്നിൽ അധികം സ്‌ക്രീനുകൾ ഉള്ള തിയേറ്ററുകളിൽ പ്രദർശന സമയം വ്യത്യസ്‌തപ്പെടുത്തണം. കൂടുതൽ കൗണ്ടറുകൾ തുറക്കണം. മാത്രമല്ല, തിയേറ്ററിൽ എത്തുന്ന എല്ലാവർക്കും ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE