മന്ത്രിസഭയിലും അഴിച്ചുപണികള്‍ നടത്താന്‍ ബിജെപി

By Trainee Reporter, Malabar News
Malabar News_ BjP RESHUFFLE
Representational image
Ajwa Travels

ന്യൂ ഡെല്‍ഹി: മുതിര്‍ന്ന നേതാക്കളെ മുഴുവന്‍ തഴഞ്ഞ പാര്‍ട്ടി നേതൃത്വ പുനഃസംഘടനക്ക് ശേഷം കേന്ദ്ര മന്ത്രിസഭയിലും അഴിച്ചുപണികള്‍ക്ക് ഒരുങ്ങി ബിജെപി. റാം മാധവ്, മുരളീധര റാവു, മീനാക്ഷി ലേഖി തുടങ്ങിയവര്‍ പുതിയ മന്ത്രിമാരായേക്കും. ജനതാദള്‍ യൂണൈറ്റഡിന് കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ നല്‍കാനാണ് സാധ്യത. മന്ത്രിസഭാ പുനഃസംഘടനക്ക് പുറമെ വകുപ്പുകളിലും മാറ്റങ്ങളുണ്ടാകും.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് തിടുക്കത്തില്‍ പാര്‍ട്ടിയിലും മന്ത്രിസഭയിലും അഴിച്ചുപണികള്‍ നടത്തുന്നത്. അബ്‌ദുള്ളക്കുട്ടിയാണ് ബിജെപിയുടെ പുതിയ ദേശീയ ഉപാദ്ധ്യക്ഷന്‍. മുതിര്‍ന്ന നേതാക്കളെയെല്ലാം തഴഞ്ഞാണ് അബ്‌ദുള്ളക്കുട്ടിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നത്. കോണ്‍ഗ്രസ് വിട്ട് പാര്‍ട്ടിയിലെത്തിയ ടോം വടക്കനാണ് ബിജെപിയുടെ പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ട ഔദ്യോഗിക വക്താവ്. യുവമോര്‍ച്ച അദ്ധ്യക്ഷനായി തേജസ്വി സൂര്യയെയും തിരഞ്ഞെടുത്തു. സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി ബി.എല്‍. സന്തോഷ് തുടരും.

Related News: ബിജെപി ദേശീയ ഉപാദ്ധ്യക്ഷനായി അബ്‌ദുള്ളക്കുട്ടി; മുതിര്‍ന്ന നേതാക്കള്‍ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE