കോവിഡ് വാക്‌സിനേഷന്‍; കേന്ദ്രസര്‍ക്കാര്‍ ഇന്ന് തീയതി പ്രഖ്യാപിക്കാന്‍ സാധ്യത

By Team Member, Malabar News
covid vaccine
Representational image
Ajwa Travels

ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിനുള്ള തീയതി സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിക്കാന്‍ സാധ്യത. ജനുവരി 13ആം തീയതി മുതല്‍ സംസ്‌ഥാനങ്ങള്‍ക്കുള്ള വാക്‌സിന്‍ വിതരണം ചെയ്യാന്‍ സജ്‌ജമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതിനാല്‍ തന്നെ വാക്‌സിന്‍ കുത്തിവെപ്പ് നടത്താനുള്ള തീയതി ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജനുവരി 13 മുതല്‍ സംസ്‌ഥാനങ്ങള്‍ക്കുള്ള വാക്‌സിന്‍ നല്‍കി തുടങ്ങാന്‍ തയ്യാറാണെന്ന് കേന്ദ്രം അറിയിച്ചതോടെ ജനുവരി 14ന് തന്നെ ആരോഗ്യപ്രവര്‍ത്തകരിലെ വാക്‌സിനേഷന്‍ ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹരിയാനയിലെ കര്‍ണാല്‍ എന്നിവിടങ്ങളിലാണ് വാക്‌സിന്‍ ആദ്യം എത്തിക്കുന്നത്. തുടര്‍ന്ന് ഇവിടെ നിന്നും വിവിധ സംസ്‌ഥാനങ്ങളിലെ 37 വാക്‌സിന്‍ ഡിപ്പോകളിലേക്ക് വിതരണം ചെയ്യും. ശേഷം ഈ ഡിപ്പോകളില്‍ നിന്നാണ് ആവശ്യാനുസരണം ജില്ലാ, ബ്ളോക്ക് തലങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കുക.

Read also : ബദിയടുക്കയില്‍ ഒന്നര വയസുകാരന്റെ മരണം കൊലപാതകം; അമ്മ അറസ്‍റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE