ചാമ്പ്യൻസ് ലീഗ്; യുണൈറ്റഡ്, യുവന്റസ് ജയിച്ചു, ബാഴ്‌സയ്‌ക്ക്‌ തോൽവി

By Staff Reporter, Malabar News
champions-league
Ajwa Travels

ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ വിജയവഴിയിൽ മടങ്ങിയെത്തി മാഞ്ചസ്‌റ്റർ യുണൈറ്റഡ്. സ്‌പാനിഷ് ക്ളബായ വിയ്യാറയലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് യുണൈറ്റഡ് തകർത്തത്. മൽസരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് യുണൈറ്റഡ് വിജയിച്ചത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 53ആം മിനിറ്റിൽ പാക്കോ അൽക്കാസറിന്റെ ഗോളിൽ സ്‌പാനിഷ് ക്ളബ് മുന്നിലെത്തി.

60ആം മിനിറ്റിൽ അലക്‌സ് ടെല്ലസിലൂടെ യുണൈറ്റഡ് സമനില പിടിച്ചു. മൽസരം സമനിലയിലേക്കെന്ന് തോന്നിപ്പിച്ച അവസാന നിമിഷത്തിൽ സൂപ്പർതാരം ക്രിസ്‌റ്റ്യാനോ റൊണാൾഡോ മാഞ്ചസ്‌റ്ററിന് വിജയവും മൂന്ന് പോയിന്റും സമ്മാനിച്ചു. നേരത്തെ ഗ്രൂപ്പിലെ ആദ്യ മൽസരത്തിൽ യുണൈറ്റഡ് യങ് ബോയ്‌സിനോട് തോറ്റിരുന്നു.

സ്‌പാനിഷ് വമ്പൻമാരായ ബാഴ്‌സലോണയുടെ മോശം സമയം തുടരുകയാണ്. ആദ്യ മൽസരത്തിൽ ബയേണിനോട് തോറ്റ അവർ ഇന്ന് ബെൻഫിക്കയോട് തോറ്റത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ്. ഡാർവിൻ ന്യൂൻസ് ഇരട്ടഗോൾ നേടിയപ്പോൾ റാഫാ സിൽവ പട്ടിക പൂർത്തിയാക്കി.

കരുത്തരുടെ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെൽസിയെ ഇറ്റാലിയൻ വമ്പൻമാരായ യുവന്റസ് മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി. മറ്റൊരു മൽസരത്തിൽ കരുത്തരായ ബയേൺ മ്യൂണിക് എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ഉക്രയിൻ ക്ളബ് ഡൈനാമോ കീവിനെ തോൽപ്പിച്ചു. ലെവൻഡോസ്‌കി രണ്ട് ഗോളുകൾ നേടിയപ്പോൾ സെർജി നാർബി, ലിറോയ് സാനെ, എറിക് മോട്ടിങ് എന്നിവരും വല കുലുക്കി.

Read Also: ശ്രീവല്ലിയായി രശ്‌മിക മന്ദാന; ‘പുഷ്‌പ’യിലെ ക്യാരക്‌ടർ പോസ്‌റ്റർ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE