സിപിഎം സംസ്‌ഥാന സമ്മേളനം; വേദിയിൽ മാറ്റം

By Team Member, Malabar News
Change In The Venue Of CPM State Convention
Ajwa Travels

എറണാകുളം: കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുന്നതിന്റെ ഭാഗമായി സിപിഎം സംസ്‌ഥാന സമ്മേളന വേദിയിൽ മാറ്റം. എറണാകുളം ബോൾഗാട്ടി പാലസിൽ നടത്താൻ നിശ്‌ചയിച്ചിരുന്ന സമ്മേളനം കൊച്ചി മറൈൻ ഡ്രൈവിലേക്കാണ് മാറ്റിയത്. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രോട്ടോക്കോളുകൾ പാലിക്കുന്നതിന്റെ ഭാഗമായി സമ്മേളന വേദി മാറ്റിയത്.

കോവിഡ് പ്രതിസന്ധി ഉൾക്കൊണ്ടും മാനദണ്ഡങ്ങൾ പാലിച്ചും സമ്മേളനം നടത്തുമെന്ന് സ്വാഗത സംഘം ചെയർമാൻ പി രാജീവ് വ്യക്‌തമാക്കി. പ്രതിനിധി സമ്മേളനത്തിൽ 400 പേരും, പൊതു സമ്മേളനത്തിൽ 1,500 പേരുമാണ് പങ്കെടുക്കുക. എന്നാൽ കോവിഡ് വ്യാപനത്തിൽ കുറവ് ഉണ്ടാകുകയാണെങ്കിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

മാർച്ച് 1ആം തീയതി മുതൽ 4ആം തീയതി വരെയാണ് സംസ്‌ഥാന സമ്മേളനം നടക്കുക. കോവിഡിന്റെ പശ്‌ചാത്തലത്തിൽ സമ്മേളനത്തിൽ നിന്നും പ്രകടനം ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ പ്രതിനിധികൾക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണ്.

Read also: വിമാനത്തിൽ പാമ്പിന്റെ സൗജന്യ യാത്ര, പേടിച്ച് വിറച്ച് യാത്രക്കാർ; വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE