ഒമൈക്രോൺ പ്രതിരോധം; നീലഗിരി അതിർത്തിയിൽ പരിശോധന കർശനമാക്കി

By Team Member, Malabar News
Checking In Nilgiri Border Tightened Due To Omicron
Ajwa Travels

വയനാട്: കർണാടകയിൽ ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ച സാഹചര്യത്തിൽ നീലഗിരി ജില്ലയുടെ അതിർത്തികളിൽ പരിശോധന കർശനമാക്കി ആരോഗ്യവകുപ്പ്. രോഗവ്യാപനം ഒഴിവാക്കുന്നതിനായി ജില്ലയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളിൽ കർശന പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ രോഗലക്ഷണം ഉള്ള ആളുകൾക്ക് പ്രവേശനം അനുവദിക്കില്ലെന്നും അധികൃതർ വ്യക്‌തമാക്കി.

അതിർത്തികളിൽ കോവിഡ് വാക്‌സിനേഷൻ ക്യാംപുകൾ ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്. കൂടാതെ ഒമൈക്രോൺ സ്‌ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നും ജില്ലയിൽ എത്തുന്ന ആളുകളുടെ വിവരങ്ങൾ കൃത്യമായി ശേഖരിക്കാൻ ആരോഗ്യവകുപ്പ് നടപടികൾ ആരംഭിച്ചു.

ഒമൈക്രോൺ പ്രതിരോധത്തിന്റെ ഭാഗമായി താലൂക്ക് ആശുപത്രികളിൽ കോവിഡ് സെന്ററുകൾ ആരംഭിച്ചു. കൂടാതെ കോവിഡ് പരിശോധനകളും വർധിപ്പിച്ചിട്ടുണ്ട്.

Read also: ധനസഹായ ഫണ്ട് വകമാറ്റി; കോട്ടത്തറ ട്രൈബൽ ആശുപത്രിക്കെതിരെ ആദിവാസികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE