അപൂർവമായ ചെണ്ടുമല്ലി കൃഷിയിൽ വിജയം കൈവരിച്ച് കര്‍ഷക കൂട്ടായ്‌മ

By News Desk, Malabar News
MalabarNews_chendumalli
Representation Image
Ajwa Travels

മലപ്പുറം: ഓണത്തെ വരവേല്‍ക്കാനായി ഒരുക്കിയ ചെണ്ടുമല്ലി കൃഷിയില്‍ വിജയം കൈവരിച്ച് കർഷക കൂട്ടായ്‌മ. താനൂർ നിറമരുതൂർ ഗ്രാമപഞ്ചായത്തിന് കീഴിലെ ഗ്രാമിക കർഷക കൂട്ടായ്‌മയാണ് കേരളത്തിൽ അപൂർവമായ ചെണ്ടുമല്ലി കൃഷിയിൽ വിജയം കൈവരിച്ചത്. സുഭിക്ഷ കേരളം പദ്ധതി പ്രകാരമാണ് പഞ്ചായത്ത് ചെണ്ടുമല്ലി പൂകൃഷി ആരംഭിച്ചത്.

മലയാളിയുടെ അത്തപ്പൂക്കളത്തിലെ നിറ സാന്നിധ്യമാണ് മല്ലി, ജമന്തി തുടങ്ങിയ പൂക്കള്‍. ഓണവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്‌ത പൂക്കൾ വിളവെടുത്തു. കൃഷിക്ക് അധികം യോജിക്കാത്ത കടലോരത്താണ് ഇവ പൂത്തത് എന്ന പ്രത്യേകതയും ഉണ്ട്. ശാസ്ത്രീയമായി പരിപാലിച്ചാൽ പൂ കൃഷിയിൽ മികച്ച വിജയം കൈവരിക്കാം എന്ന് തെളിയിക്കുകയാണ് ഈ കര്‍ഷക കൂട്ടായ്‌മ.

തെങ്ങിൻ തോട്ടങ്ങളിൽ വിവിധ തരം ഇടവിളകൾ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ് സുഭിക്ഷ കേരളം പദ്ധതി. ഇതിന്‍റെ ഭാഗമായാണ് ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്. താനൂരിലെ വിവിധയിടങ്ങളിൽ ഒരുക്കിയിട്ടുള്ള മാതൃക തോട്ടങ്ങളിൽ നിന്ന് പൂക്കൾ മലപ്പുറം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ഓണ വിപണിയിലേക്കെത്തിക്കാനാണ് കൃഷി വകുപ്പിന്റെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE