ചെന്നിത്തലയുടെ യാത്രാ ലക്ഷ്യം വർഗീയതയുടെ ഐശ്വര്യ കേരളം; പി ജയരാജൻ

By Staff Reporter, Malabar News
P_Jayarajan
പി ജയരാജന്‍
Ajwa Travels

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യ കേരള യാത്ര’യുടെ യഥാർഥ ലക്ഷ്യം വർഗീയതയുടെ ഐശ്വര്യ കേരളമാണെന്ന് സിപിഎം സംസ്‌ഥാന കമ്മറ്റിയംഗം പി ജയരാജന്‍. ഫേസ്‌ബുക്കിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരള ജനത കൈവിട്ട മുന്നണിയാണ് യുഡിഫ് എന്നും ജനങ്ങളുടെ അടിസ്‌ഥാന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരണമെന്ന ഉറച്ച തീരുമാനം ജനങ്ങളുടെ മനസിലുണ്ട് എന്നും പി ജയരാജൻ കുറിച്ചു. അതുകൊണ്ടാണ് പിടിച്ചു നിൽക്കാൻ യുഡിഎഫ് തീവ്ര മതവർഗീയ വഴികൾ തേടുന്നതെന്നും പി ജയരാജൻ വിമർശിച്ചു.

മാത്രവുമല്ല ലീഗിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും സമ്മർദത്തിന് വഴങ്ങി തീവ്ര വർഗീയ നിലപാട് തുടരാനാണ് ഭാവമെങ്കിൽ കോൺഗ്രസുകാർ ഇനിമുതൽ മൗദൂദിയുടെ തൊപ്പി ഇടുന്നതാണ് നല്ലതെന്നും പി ജയരാജന്‍ ചൂണ്ടിക്കാട്ടി.

കാസർ​ഗോഡ് കുമ്പളയിൽ ഇന്ന് വൈകുന്നേരം 5.30 ഓടെയാണ് കേരള യാത്ര ആരംഭിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് യാത്രയുടെ ഉൽഘാടനം നിർവഹിച്ചത്. 140 നിയോജക മണ്ഡലത്തിലും പര്യടനം നടത്തിയ ശേഷം ഫെബ്രുവരി 22ന് തിരുവനന്തപുരത്താണ് പര്യടനം അവസാനിക്കുക.

Read Also: മൽസരിക്കാൻ ഇല്ലെന്ന തീരുമാനത്തിന് ഹൈക്കമാൻഡ് അനുമതി; മുല്ലപ്പള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE