മൽസരിക്കാൻ ഇല്ലെന്ന തീരുമാനത്തിന് ഹൈക്കമാൻഡ് അനുമതി; മുല്ലപ്പള്ളി

By Syndicated , Malabar News
Mullappalli-Ramachandran_2020-Nov-03
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന തീരുമാനത്തിന് ഹൈക്കമാന്‍ഡ് അനുമതി ലഭിച്ചുവെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി പ്രസിഡന്റായി തുടരുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

താന്‍ മൽസരിക്കാതെ യുഡിഎഫിന് മികച്ച വിജയം ഉറപ്പാക്കാൻ പ്രവർത്തിക്കുമെന്നും ലീഗിനെ കുറിച്ചുള്ള എ വിജയരാഘവന്റെ പരാമര്‍ശം സിപിഐഎമ്മിന് ഗുണം ചെയ്യില്ലെന്നും കെപിസിസി പ്രസിഡണ്ട് കൂട്ടിച്ചേർത്തു.

അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യ കേരള യാത്ര’ക്ക് കാസർഗോഡ് തുടക്കമായി. കുമ്പളയിൽ നിന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് യാത്രയുടെ ഉൽഘാടനം നിർവഹിച്ചത്. 140 നിയോജക മണ്ഡലത്തിലും പര്യടനം നടത്തിയ ശേഷം ഫെബ്രുവരി 22ന് യാത്രക്ക് തിരുവനന്തപുരത്ത് പര്യവസാനമാകും.

Read also: ഐശ്വര്യ കേരള യാത്ര തുടങ്ങി; കഴിഞ്ഞ അഞ്ചുവർഷം കേരളത്തിന് പാഴായിപ്പോയെന്ന് ഉമ്മൻ ചാണ്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE