ഐശ്വര്യ കേരള യാത്ര തുടങ്ങി; കഴിഞ്ഞ അഞ്ചുവർഷം കേരളത്തിന് പാഴായിപ്പോയെന്ന് ഉമ്മൻ ചാണ്ടി

By Staff Reporter, Malabar News
kerala yathra
Ajwa Travels

കുമ്പള: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യ കേരള യാത്ര’ക്ക് കാസർഗോഡ് തുടക്കമായി. കുമ്പളയിൽ നിന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് യാത്രയുടെ ഉൽഘാടനം നിർവഹിച്ചത്. 140 നിയോജക മണ്ഡലത്തിലും പര്യടനം നടത്തിയ ശേഷം ഫെബ്രുവരി 22ന് യാത്രക്ക് തിരുവനന്തപുരത്ത് പര്യവസാനമാകും.

കാസർ​ഗോഡ് കുമ്പളയിൽ നിന്ന് 5.30 ഓടെയാണ് യാത്ര ആരംഭിച്ചത്. യാത്രക്ക് മുൻപായി ജില്ലയിലെ പ്രധാന ആരാധനാലയങ്ങളിൽ ചെന്നിത്തല സന്ദർശനം നടത്തി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യ യാത്രയാണിത്.

തളങ്കര മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളിയിലും പടന്നക്കാട് ഗുഡ് ഷെപ്പേർഡ് ചർച്ചിലും എടനീർ മഠത്തിലും എത്തിയ ശേഷം പുരോഹിതൻമാരുമായി ചെന്നിത്തല കൂടിക്കാഴ്‌ച നടത്തി. മാത്രവുമല്ല ഇന്നലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽലും രമേശ് ചെന്നിത്തലസന്ദർശനം നടത്തിയിരുന്നു. തുടർന്ന് കൊല്ലൂരിൽ വച്ച് സോളാർ കേസിലെ പരാതിക്കാരിയെ പ്രതിപക്ഷ നേതാവ് കണ്ടു എന്ന തരത്തിൽ വാർത്തകളും പുറത്തു വന്നിരുന്നു. എന്നാൽ ചെന്നിത്തല ആരോപണം നിഷേധിച്ചു.

അതേസമയം കഴിഞ്ഞ അഞ്ച് വർഷം കേരളത്തിന് പാഴായിപ്പോയെന്ന് യാത്ര ഉൽഘാടനം ചെയ്‌തുകൊണ്ട്‌ ഉമ്മൻ ചാണ്ടി പറഞ്ഞു. കേരളത്തിലെ വികസന പ്രവർത്തനങ്ങൾ നിശ്‌ചലമായി എന്നും വികസനം പ്രഖ്യാപിക്കുക മാത്രമല്ല യഥാർഥ്യമാക്കക്കുകയാണ് വേണ്ടതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

നാല് വോട്ടിന് വേണ്ടി വർഗീയത പറയുന്ന ഈ സർക്കാർ ജനങ്ങളോട് നീതി പുലർത്തിയില്ലെന്ന് പറഞ്ഞ അദ്ദേഹം വെറുപ്പിൻ്റെയും വിധ്വേഷത്തിൻ്റെയും കൊലപാതകത്തിൻ്റെയും രാഷ്‌ട്രീയമാണ് എൽഡിഎഫിനിന്നും കുറ്റപ്പെടുത്തി. ഒരു വിജയി ആയിട്ടാണ് ചെന്നിത്തല ജാഥ നയിക്കുന്നതെന്നും മുൻമുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: ‘അടിച്ചമര്‍ത്തി ഒരു സമരവും പരിഹരിക്കാനാവില്ല’; കര്‍ഷകര്‍ക്ക് പിന്തുണയുമായി മേഘാലയ ഗവര്‍ണര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE