ന്യൂഡെൽഹി: എഐസിസി പുനഃസംഘടനയിൽ മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് പുതിയ പദവി നൽകിയേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച് ഹൈക്കമാൻഡ് മുല്ലപ്പള്ളിയുമായി സംസാരിച്ചെന്നാണ് വിവരം.
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വളരെ പെട്ടെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷ പദവിയിൽ നിന്ന് മാറ്റിയത്. ഡിസിസി പുനഃസംഘടന വന്നപ്പോഴും മുല്ലപ്പള്ളിയുമായി കൂടിയാലോചന നടന്നില്ലെന്ന പരാതിയും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇദ്ദേഹത്തെ ദേശീയതലത്തിലേക്ക് പരിഗണിക്കുന്നത്.
അതേസമയം, ഉമ്മൻചാണ്ടി ആന്ധ്രയുടെ ചുമതലയിൽ തുടർന്നേക്കില്ലെന്നാണ് വിവരം. അനാരോഗ്യമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
Also Read: ചന്ദ്രിക കേസ്; ഇഡിക്ക് കൈമാറുന്നത് 7 സുപ്രധാന തെളിവുകളെന്ന് ജലീൽ