ചേതക് ഇലക്‌ട്രിക്‌; ബെംഗളൂരു, പൂനെ നഗരങ്ങളിൽ വീണ്ടും ബുക്കിംഗ് ആരംഭിച്ചു

By Staff Reporter, Malabar News
chethak-electric-booking
Ajwa Travels

ബെംഗളൂരു: രാജ്യത്തെ വർധിച്ചു വരുന്ന പെട്രോൾ വില ജനങ്ങളെ ഇലക്‌ട്രിക്‌ വാഹനങ്ങളുടെ പുതിയ ലോകത്തേക്ക് നയിക്കുന്നതിന്റെ പല ലക്ഷണങ്ങളും പ്രകടമായി തുടങ്ങിയിട്ടുണ്ട്. അതിന്റെ ഭാഗമായി ഇലക്‌ട്രിക്‌ വാഹനങ്ങളുടെ വിപണി കൂടുതൽ വലുതാവുകയാണ്. പല പ്രമുഖ ബ്രാൻഡുകളും ഇവി മോഡലുകളിലേക്ക് മാറി തുടങ്ങി. കഴിഞ്ഞ വർഷം ജനുവരിയിൽ ബജാജ് അവതരിപ്പിച്ച ചേതക് ഇലക്‌ട്രിക്കും വലിയ ജനപ്രീതി നേടിയിരുന്നു.

എന്നാൽ പല നഗരങ്ങളിലും ഇന്നും ചേതക് ഇലക്‌ട്രിക്കിന്റെ സേവനം ലഭ്യമല്ലെങ്കിലും കൂടുതൽ പേരിലേക്ക് മോഡൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ബജാജ് ഇപ്പോൾ. ചേതക് ഇലക്‌ട്രിക്‌ സ്‌കൂട്ടറിന്റെ ബുക്കിംഗ് ബെംഗളൂരു, പൂനെ നഗരങ്ങളിൽ ഇന്ന് മുതൽ പുനഃരാരംഭിച്ചു എന്നതാണ് ഏറ്റവും പുതിയ വാർത്ത. വാഹനം വാങ്ങാൻ താൽപര്യമുള്ളവർ കമ്പനിയുടെ ഔദ്യോഗിക വെബ്‌സെറ്റിൽ രജിസ്‌റ്റർ ചെയ്യാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം പുറത്തിറക്കിയ ഇലക്‌ട്രിക്‌ സ്‌കൂട്ടറിന്റെ എല്ലാ യൂണിറ്റുകളും വിറ്റുപോയതിനാൽ 2021 ഏപ്രിലിൽ കമ്പനി മേൽപറഞ്ഞ രണ്ട് നഗരങ്ങളിലും ബുക്കിംഗ് അവസാനിപ്പിച്ചിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ കാരണം കമ്പനി സ്‌കൂട്ടറിന്റെ ഉൽപാദനം നിർത്തി വയ്‌ക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇപ്പോൾ ഇത് വീണ്ടും ആരംഭിച്ചിരിക്കുകയാണ്. 2022ഓടെ പുതുതായി രാജ്യത്തെ 22 നഗരങ്ങളിൽ കൂടി ചേതക് ഇലക്‌ട്രിക്‌ സ്‌കൂട്ടർ വിൽപനക്ക് എത്തിക്കാനാണ് ബജാജിന്റെ ശ്രമം.

മൈസൂർ, മംഗലാപുരം, ഔറംഗബാദ് എന്നിവിടങ്ങളിൽ വൈകാതെ പ്രീ-ബുക്കിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അർബൻ, പ്രീമിയം എന്നീ രണ്ട് വേരിയന്റുകളിലാണ് ചേതക് ഇലക്‌ട്രിക്‌ സ്‌കൂട്ടർ വിപണിയിൽ ലഭ്യമാവുക. എന്നാൽ, മറ്റ് ഇലക്‌ട്രിക്‌ സ്‌കൂട്ടറുകളെക്കാൾ താരതമ്യേന വില കൂടിയവയാണ് ചേതക് സ്‌കൂട്ടറുകൾ. അർബൻ മോഡലിന് 1.42 ലക്ഷം രൂപയും പ്രീമിയം പതിപ്പിന് 1.44 ലക്ഷം രൂപയുമാണ് എക്‌സ്‌ ഷോറൂം വില.

Read Also: കോവിഡ്; ഇൻഡിഗോയ്‌ക്ക്‌ ജൂൺ പാദത്തിൽ മാത്രം 3174 കോടിയുടെ നഷ്‌ടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE