മുഖ്യമന്ത്രിയും മന്ത്രിമാരും ഉടൻ വാക്‌സിൻ സ്വീകരിക്കും; കെകെ ശൈലജ

By Trainee Reporter, Malabar News
kerala image_malabar news
K. K. Shailaja
Ajwa Travels

കണ്ണൂർ: മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ഉടൻ വാക്‌സിൻ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വാക്‌സിനേഷന് സംസ്‌ഥാനം സുസജ്‌ജമാണെന്നും കൂടുതൽ വാക്‌സിൻ കേന്ദ്രങ്ങൾ ആവശ്യമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വാക്‌സിനേഷൻ പ്രക്രിയയിൽ സ്വകാര്യ മേഖലയെകൂടി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

പ്രധാനമന്ത്രി വാക്‌സിൻ സ്വീകരിച്ചത് വളരെ സന്തോഷകരമായ കാര്യമാണ്. വാക്‌സിൻ സ്വീകരിക്കാൻ ജനപ്രതിനിധികൾ നേരത്തെ തന്നെ തയാറായിരുന്നു. എന്നാൽ ആരോഗ്യപ്രവർത്തകർക്ക് ഒപ്പം ജനപ്രതിനിധികൾ വാക്‌സിൻ സ്വീകരിക്കേണ്ടതില്ലെന്നും അവരുടെ ഊഴം വരുമ്പോൾ മാത്രം എടുത്താൽ മതിയെന്നും പ്രധാനമന്ത്രിയുടെ യോഗത്തിൽ നിർദേശിച്ചിരുന്നു. അതുകൊണ്ടാണ് നേരത്തെ വാക്‌സിൻ സ്വീകരിക്കാതിരുന്നത്.

വാക്‌സിൻ സ്വീകരിക്കാൻ മറ്റാർക്കും മടി തോന്നാതിരിക്കാൻ ആരോഗ്യമന്ത്രി എന്ന നിലയിൽ ആദ്യം വാക്‌സിൻ എടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ ഊഴം വരാൻ കാത്തുനിന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയൻ വാക്‌സിൻ എടുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും താനും വാക്‌സിൻ എടുക്കുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

Read also: വാക്‌സിൻ ജനങ്ങളിലേക്ക്; രണ്ടാം ഘട്ടത്തിൽ മികച്ച പ്രതികരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE