കോവിഡ് ഉയരുന്നു: കർശന ജാഗ്രത വേണം, മാസ്‌ക് കർശനമാക്കും; മുഖ്യമന്ത്രി

By Team Member, Malabar News
Chief Minister Pinarayi Vijayan About The Covid Cases In Kerala
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് നിലവിൽ പ്രതിദിന കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. രോഗബാധിതരുടെ എണ്ണം ഉയരുന്നതിനാൽ തന്നെ ആള്‍ക്കൂട്ടങ്ങളിലും സ്‌കൂളുകളിലും മാസ്‌ക് ഉപയോഗം കര്‍ശനമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി ഉള്‍പ്പടെയുള്ള ഉദ്യോഗസ്‌ഥരും ജില്ലാ കളക്‌ടർമാരും പങ്കെടുത്ത യോഗത്തില്‍ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്‌.

രണ്ടാം ഡോസ് വാക്‌സിനേഷന്‍ ഊര്‍ജ്‌ജിതമാക്കണമെന്നും, 12 വയസിന് മുകളിലുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നും അദ്ദേഹം യോഗത്തിൽ അറിയിച്ചു. കൂടാതെ 60 വയസ് കഴിഞ്ഞവര്‍ക്കുള്ള ബൂസ്‌റ്റര്‍ ഡോസ് കൂടുതല്‍ നല്‍കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read also: ‘ഞങ്ങളുടെ ഉദ്ദേശ്യം നടന്നു’; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ സ്വപ്‌ന സുരേഷിന്റെ അഭിഭാഷകൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE