കോവിഡ് പ്രതിരോധത്തില്‍ കേരള പോലീസിന്റേത് മഹത്തായ സേവനം; മുഖ്യമന്ത്രി

By Team Member, Malabar News
Malabarnews_pinarayi vijayan
മുഖ്യമന്ത്രി പിണറായി വിജയൻ
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരള പോലീസിന്റെ പങ്കിനെ കുറിച്ച് സംസാരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പോലീസിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മഹത്തരമായ സേവനങ്ങള്‍ ആണെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി. തിരുവനന്തപുരത്തെ പോലീസ് ആസ്‌ഥാനത്ത് പുതുതായി നിര്‍മ്മിച്ച ആധുനിക പരിശീലന കേന്ദ്രത്തിന്റെയും പുതിയ പോലീസ് കെട്ടിടങ്ങളുടെയും ഉല്‍ഘാടനം നിര്‍വഹിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്.

സംസ്‌ഥാനത്ത് ഉണ്ടായ അപകട ഘട്ടത്തില്‍ പൊലീസിന് ജനങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചു. അതിലൂടെ മഹത്തരമായ പ്രവര്‍ത്തനങ്ങളാണ് സംസ്‌ഥാനത്ത് പോലീസ് നിര്‍വഹിച്ചത്. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും ഇതേ യശസ് ഉയര്‍ത്തി പിടിക്കണമെന്നും ഇതേ രീതിയില്‍ മികച്ച സേവനം കാഴ്‌ച വെക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read also : സംസ്‌ഥാനത്ത് പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE