കുട്ടികളുടെ വാക്‌സിനേഷൻ; വയനാട്ടിൽ ആദ്യദിനം സ്വീകരിച്ചത് 1642 പേർ

By Trainee Reporter, Malabar News
Children's vaccination
Ajwa Travels

വയനാട്: സംസ്‌ഥാനത്തെ 15 മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷന് വയനാട് ജില്ലയിൽ മികച്ച പ്രതികരണം. ജില്ലയിലെ 36 കേന്ദ്രങ്ങളിൽ നിന്നായി ആദ്യദിനമായ ഇന്നലെ 1,642 പേർ കുത്തിവെപ്പെടുത്തു. കുട്ടികളുടെ വാക്‌സിനേഷന് ജില്ലയിൽ നിന്ന് മികച്ച പ്രതികരണമാണ് കിട്ടുന്നതെന്നും, തുടർന്നും എല്ലാവരും വാക്‌സിൻ സ്വീകരിക്കാൻ സന്നദ്ധത കാണിച്ച് ക്യാമ്പുകളിൽ എത്തണമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

കോവാക്‌സിനാണ് കുട്ടികൾക്ക് നൽകുന്നത്. 15നും 18നും ഇടയിൽ 43,692 പേരാണ് വാക്‌സിനെടുക്കാനുള്ള പട്ടികയിൽ ഉള്ളത്. ഓൺലൈൻ രജിസ്‌ട്രേഷൻ വഴിയും സ്‌പോർട് രജിസ്‌ട്രേഷൻ വഴിയുമാണ് വാക്‌സിനേഷൻ നടക്കുന്നത്.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രി എന്നിവ വഴിയാണ് കുത്തിവെപ്പ് നൽകുന്നത്. വാക്‌സിനേഷന് മുമ്പും ശേഷവും കുട്ടികളെ നിരീക്ഷിച്ച് ആരോഗ്യനില ഉറപ്പാക്കുന്നുണ്ട്.

Most Read: പാലക്കാട് ജില്ലാ അതിർത്തികളിൽ പരിശോധന കർശനമാക്കി തമിഴ്‌നാട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE