ഇന്ത്യയേക്കാൾ മികച്ചതാകാൻ ചൈനക്ക് കഴിയില്ല; കിഴക്കൻ ലഡാക്കിലെ വ്യോമസേനാ മേധാവി

By Desk Reporter, Malabar News
Air-Chief-Marshal-RKS-Bhadauria_2020-Oct-05
Ajwa Travels

ന്യൂ ഡെൽഹി: ഇന്ത്യയേക്കാൾ മികച്ചതാകാൻ ചൈനക്ക് സാധിക്കില്ലെന്ന് കിഴക്കൻ ലഡാക്കിലെ വ്യോമസേനാ മേധാവി ആർകെഎസ് ഭദൗരിയ. തിങ്കളാഴ്‌ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് ഭീഷണിയും നേരിടാൻ ഇന്ത്യൻ വ്യോമസേന തയ്യാറാണ്. സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രസക്‌തമായ എല്ലാ മേഖലകളിലും ശക്‌തമായ വിന്യാസങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് എന്നും കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള അതിർത്തി സംഘർഷങ്ങൾ പരാമർശിച്ച് എയർ ചീഫ് മാർഷൽ ആർ‌കെ‌എസ് ഭദൗരിയ പറഞ്ഞു.

ചൈനയുടെ വ്യോമശക്‌തിക്ക് ഇന്ത്യയുടെ കഴിവുകളേക്കാൾ മെച്ചപ്പെടാൻ കഴിയില്ലെന്നും അതേസമയം എതിരാളിയെ വിലകുറച്ച് കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒക്‌ടോബർ എട്ട്; വ്യോമസേന ദിനത്തിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം. പ്രതികൂല സാഹചര്യം ഉണ്ടായാൽ വടക്ക്, പടിഞ്ഞാറ് അതിർത്തികളിൽ നിന്ന് ഒരേസമയം പ്രതിരോധം തീർക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കിഴക്കൻ ലഡാക്കിലെ സ്‌ഥിതിഗതികളെക്കുറിച്ചും മേഖലയിൽ ചൈനയിൽ നിന്നുള്ള ഭീഷണിയെക്കുറിച്ചും ഉള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രസ്‌താവന. “പ്രധാനപ്പെട്ട എല്ലാ മേഖലകളിലും ഞങ്ങൾ സേനയെ വിന്യസിച്ചിട്ടുണ്ട്; ലഡാക്ക് ഒരു ചെറിയ ഭാഗമാണ്,”- അദ്ദേഹം പറഞ്ഞു.

Also Read:  യോഗി സര്‍ക്കാര്‍ ആരുടെ കൂടെയാണെന്ന് വ്യക്‌തമാണെന്ന് പ്രശാന്ത് ഭൂഷണ്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE