ചന്ദ്രനില്‍ പതാക സ്‌ഥാപിക്കുന്ന രണ്ടാമത്തെ രാജ്യമായി ചൈന; ചാങ് ഇ-5 മടങ്ങി

By News Desk, Malabar News
MalabarNews_china flag on moon
Ajwa Travels

ബീജിങ്ങ്: ചൈനയുടെ ചാന്ദ്ര ദൗത്യമായ ചാങ് ഇ-5 ചന്ദ്രോപരിതലത്തില്‍ സ്‌ഥാപിച്ച പതാകയുടെ ചിത്രം പുറത്തുവിട്ട് ചൈന. ഇതോടെ ചന്ദ്രനില്‍ പതാക സ്‌ഥാപിക്കുന്ന രാണ്ടാമത്തെ രാജ്യമായി ചൈന നേട്ടം കൈവരിച്ചു. 50 വര്‍ഷം മുന്‍പ് സ്‌ഥാപിച്ച യുഎസിന്റെ പതാക മാത്രമായിരുന്നു ചന്ദ്രനില്‍ ഉണ്ടായിരുന്നത്.

ചന്ദ്രോപരിതലത്തില്‍ നിന്ന് പാറക്കഷ്‌ണങ്ങള്‍ ശേഖരിക്കാന്‍ ചൈന അയച്ച ബഹിരാകാശ വാഹനമാണ് ചാങ് ഇ-5. ചന്ദ്രനിലിറങ്ങുന്ന ചൈനയുടെ മൂന്നാമത്തെ ബഹിരാകാശ വാഹനമാണിത്. പാറകളും മണ്ണും ശേഖരിച്ച ശേഷം ബഹിരാകാശ വാഹനം ഭൂമിയിലേക്ക് യാത്ര തിരിച്ചു. ചൈനീസ് ബഹിരാകാശ ഏജന്‍സി ചന്ദ്രനില്‍ നിന്നുള്ള നിരവധി ചിത്രങ്ങളാണ് പുറത്ത് വിട്ടിരുന്നത്.

സോഫ്റ്റ് ലാന്‍ഡിങ്ങിനു ശേഷം 19 മണിക്കൂറിനുള്ളില്‍ മണ്ണിന്റെയും പാറകളുടെയും സാംപിളുകള്‍ ശേഖരിച്ച് ബഹിരാകാശ പേടകത്തിന്റെ ലാന്‍ഡറിനെ ഒരു വിക്ഷേപണ തറയായി ഉപയോഗിച്ച് ചാങ് ഇ-5 ചന്ദ്രോപരിതലത്തി നിന്ന് പറന്നുയുരുക ആയിരുന്നുവെന്ന് ചൈന നാഷണല്‍ സ്‌പേസ്‌ അഡ്‌മിനിസ്ട്രേഷന്‍ പറഞ്ഞു.

National News: കൊവാക്‌സിൻ സ്വീകരിച്ച മന്ത്രിക്ക് കോവിഡ്; വിശദീകരണം നല്‍കി ഭാരത് ബയോടെക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE