പുതിയ ചാന്ദ്ര ദൗത്യവുമായി ചൈന; പര്യവേക്ഷണ വാഹനം ചൊവ്വാഴ്‌ച പുറപ്പെടും

By Staff Reporter, Malabar News
lokajalakam image_malabar news
(Image Courtesy: AFP)
Ajwa Travels

ബെയ്ജിങ്: ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ശേഖരിച്ച് ഭൂമിയിലെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ ചാന്ദ്ര ദൗത്യവുമായി ചൈന. ഇതിനായി ആളില്ലാ ബഹിരാകാശ വാഹനം ചന്ദ്രനിലേക്ക് അയക്കാന്‍ ഒരുങ്ങുകയാണ് ചൈന. ചാങ് ഇ-5 എന്ന പേരിലുള്ള ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമായുള്ള പര്യവേക്ഷണ വാഹനം ചൊവ്വാഴ്‌ച പുറപ്പെടും.

പദ്ധതിയിലൂടെ ചന്ദ്രന്റെ ഉല്‍ഭവവും രൂപീകരണവും സംബന്ധിച്ച ആഴത്തിലുള്ള പഠനമാണ് ലക്ഷ്യം വെക്കുന്നത്. ഏകദേശം 4 പൗണ്ട് (1.81 കിലോഗ്രാം) പാറയും മണ്ണും ഭൂമിയിലെത്തിക്കാനാണ് ചൈന ഇതിലൂടെ ലക്ഷ്യമിടുന്നത്.

Gulf News: കുട്ടികളില്‍ ഉമിനീര് ശേഖരിച്ചുള്ള കോവിഡ് പരിശോധനക്ക് ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ അനുമതി

ദൗത്യം വിജയകരമായാല്‍ ചന്ദ്രോപരിതലത്തില്‍ നിന്ന് കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി പാറയും മണ്ണും ശേഖരിക്കുന്ന ആദ്യ രാജ്യമായി ചൈന മാറും. നേരത്തെ 1960കളില്‍ അമേരിക്കയും 1970കളില്‍ സോവിയറ്റ് യൂണിയനും മാത്രമാണ് ഈ ദൗത്യം വിജയകരമായി പൂര്‍ത്തികരിച്ചത്.

ചൈന നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്റെ (സിഎന്‍എസ്എ) തുടര്‍ച്ചയായ ചാന്ദ്രപര്യവേഷണത്തിന്റെ ഭാഗമായുള്ള പദ്ധതിയാണ് ചാങ് ഇ-5.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE