തടവിലാക്കിയ അഞ്ച് ഇന്ത്യക്കാരെ ചൈന നാളെ കൈമാറും

By Desk Reporter, Malabar News
china hand over indians_2020 Sep 11
Representational Image
Ajwa Travels

ന്യൂ ഡെൽഹി: അരുണാചൽ പ്രദേശിൽ നിന്ന് കാണാതായ അഞ്ച് ഇന്ത്യൻ പൗരന്മാരെ ചൈന നാളെ കൈമാറും. കിബിത്തു അതിർത്തി ഉദ്യോഗസ്ഥരുടെ മീറ്റിംഗ് പോയിന്റിനടുത്തുള്ള വാച്ചയിലായിരിക്കും ഇവരുടെ കൈമാറ്റം നടക്കുകയെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.

കേന്ദ്രമന്ത്രി കിരൺ റിജിജുവും വാർത്ത സ്ഥിരീകരിച്ചു. സെപ്റ്റംബർ 12 ന് (ശനിയാഴ്ച) എപ്പോൾ വേണമെങ്കിലും നിശ്ചിത സ്ഥലത്തു വച്ച് കൈമാറ്റം നടക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

അപ്പർ സുബൻസിരി ജില്ലയിലെ ഇന്ത്യ-ചൈന അതിർത്തി പ്രദേശത്തെ വനമേഖലയിൽ നായാട്ടിന് പോയ അഞ്ച് പേരെയാണ് ചൈനീസ് സൈന്യം തട്ടിക്കൊണ്ടു പോയത്. നാചോ മേഖലയിലാണ് സംഭവം. സംഘത്തിൽ ഉണ്ടായിരുന്നവരിൽ രക്ഷപ്പെട്ട രണ്ട് പേരാണ് വിവരം പോലീസിനെ അറിയിച്ചത്. കോൺഗ്രസ് എംഎൽഎ നിനോങ് എറിങ് ആണ് സംഭവം ട്വീറ്റിലൂടെ പുറംലോകത്തെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ചൈനീസ് സൈന്യത്തിന് കൃത്യമായ തിരിച്ചടി നൽകണമെന്ന് നിനോങ് എറിങ് അഭിപ്രായപ്പെട്ടിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് സമാനസംഭവം ഉണ്ടായതായും അദ്ദേഹം പറ‍ഞ്ഞിരുന്നു.

National News: ഏത് വെല്ലുവിളിയും നേരിടാൻ സൈന്യം സജ്ജം; ബിപിൻ റാവത്ത്

നാലുമാസത്തിലേറെയായി ലഡാക്കിൽ ഇന്ത്യ-ചൈന സംഘർഷം തുടരുന്നതിനിടെയാണ് അരുണാചൽ പ്രദേശിൽ ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയ വിവരം പുറത്തുവന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE