ഓൺലൈൻ വിൽപന ആരംഭിച്ച് സിവിൽ സപ്ളൈസ് കോർപറേഷൻ

By News Bureau, Malabar News
supplyco
Representational Image
Ajwa Travels

തിരുവനന്തപുരം: സിവിൽ സപ്ളൈസ് കോർപറേഷൻ ഓൺലൈൻ വിൽപന ആരംഭിച്ചു. വിൽപനയുടെ ജില്ലാതല ഉൽഘാടനം തിരുവനന്തപുരത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ നിർവഹിച്ചു. സംസ്‌ഥാനത്തുടനീളം മാർച്ച്‌ മാസത്തോടെ പദ്ധതി സമ്പൂർണമാക്കുമെന്ന് മന്ത്രി പറഞ്ഞു.

സർക്കാർ സപ്ളൈകോ വിപണന കേന്ദ്രങ്ങളിൽ നടത്തി വരുന്ന നവീകരണത്തിന്റെ ഭാഗമായാണ് സിവിൽ സപ്ളൈസ് കോർപറേഷനുകളിലും ഓൺലൈൻ വിൽപനയുടെ പുതിയ സാധ്യതകൾ പരീക്ഷിക്കുന്നത്.

സപ്ളൈകോ വില്‍പന ശാലകളിലെ സബ്‌സിഡി ഉല്‍പന്നങ്ങള്‍ ഒഴികെയുള്ള എല്ലാ നിത്യോപയോഗ സാധനങ്ങളും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഹോം ഡെലിവറി ചെയ്യും. മില്‍മ, ഹോര്‍ട്ടികോര്‍പ്പ്, മൽസ്യഫെഡ് തുടങ്ങിയ പൊതുമേഖലാ സ്‌ഥാപനങ്ങളുടെ ഉല്‍പന്നങ്ങളും ഈ ഓണ്‍ലൈന്‍ സൗകര്യമുപയോഗിച്ച് ഓര്‍ഡര്‍ ചെയ്യാനാകും.

ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ച ഉൽഘാടന ചടങ്ങിൽ ഓൺലൈൻ വിൽപന സംവിധാനത്തിന്റെ ഉൽഘാടനം ആദ്യ ഓര്‍ഡര്‍ നല്‍കി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.

Most Read: മധുപാൽ സാംസ്‌കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്‌ഥാനത്തേക്ക്‌ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE