ജമ്മുവിൽ വീണ്ടും ഭീകരാക്രമണം; പ്രദേശവാസി കൊല്ലപ്പെട്ടു

By Web Desk, Malabar News
terrorists attack in jammu and kashmir
Representational Image
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീരിൽ വീണ്ടും ഭീകരാക്രമണം. നാട്ടുകാരനായ ഒരാളെ ഭീകരർ വെടിവെച്ചു കൊലപ്പെടുത്തി. ബന്ദിപ്പൊര സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം ഖാൻ ആണ് കൊല്ലപ്പെട്ടത്. ശ്രീനഗറിലെ ബോഹ്‌റി കടാൽ മേഖലയിൽ വെച്ചായിരുന്നു ആക്രമണം.

സംഭവത്തിൽ ജമ്മു കശ്‌മീർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണം ഉണ്ടായ സ്‌ഥലത്ത് കനത്ത സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. മഹാരാജ് ഗഞ്ചിലെ ഒരു കടയിലെ ജോലിക്കാരനായിരുന്നു കൊല്ലപ്പെട്ട മുഹമ്മദ് ഇബ്രാഹിം.

ജമ്മു കശ്‌മീരിൽ സാധാരണക്കാർക്കും കുടിയേറ്റ തൊഴിലാളികൾക്കും നേരേയുള്ള ആക്രമണം വർധിക്കുകയാണ്. പത്തിലേറെ കുടിയേറ്റ തൊഴിലാളികളാണ് കഴിഞ്ഞ മാസങ്ങളിലായി ജമ്മു കശ്‌മീരിൽ കൊല്ലപ്പെട്ടത്. ഇന്നലെ ശ്രീനഗറിൽ ഒരു പോലീസ് ഉദ്യോഗസ്‌ഥനെയും ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.

Kerala News: ജോജുവിന്റെ കാർ തകർത്ത സംഭവം; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE