ഡെൽഹിയിൽ പോലീസും ഗുണ്ടാ സംഘവും തമ്മിൽ ഏറ്റുമുട്ടൽ; ഒരു മരണം

By News Desk, Malabar News
Firing at Thrissur Vivekodayam School
Representational image
Ajwa Travels

ഡെല്‍ഹി: ഡെൽഹിയില്‍ പോലീസ് കസ്‌റ്റഡിയിൽ ആയിരുന്ന ഗുണ്ടാ നേതാവിനെ പോലീസിനെ ആക്രമിച്ച് കസ്‌റ്റഡിയില്‍ നിന്ന് മോചിപ്പിച്ചു. കുല്‍ദീപ് മന്‍ എന്ന ഗുണ്ടാ തലവനാണ് രക്ഷപ്പെട്ടത്. ഇന്ന് ഉച്ചക്ക് 1.30യോടെയാണ് സംഭവം.

പോലീസ് ജീപ്പിനെ വളഞ്ഞ് വാഹനം നിര്‍ത്തിയിട്ട് തോക്ക് ഉപയോഗിച്ചായിരുന്നു ആക്രമണം. ഗുണ്ടാ സംഘത്തിലെ ഒരാളെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇതിനിടെ ഗുണ്ടാ നേതാവ് അക്രമികളുടെ വാഹനത്തില്‍ കയറുകയായിരുന്നു.

ഗുണ്ടാ തലവനെ വൈദ്യ പരിശോധനക്കായി ജിടിബി ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം. ആയുധ കടത്ത്, അക്രമം എന്നിവ ആരോപിച്ചായിരുന്നു കുല്‍ദീപിന്റെ അറസ്‌റ്റ്. എട്ടോളം പേര്‍ അക്രമി സംഘത്തിലുണ്ടായിരുന്നു.

Read Also: ഷില്ലോങ്ങ് ടൈംസ് എഡിറ്റർക്ക് എതിരായ എഫ്ഐആർ സുപ്രീം കോടതി റദ്ദാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE