ഷില്ലോങ്ങ് ടൈംസ് എഡിറ്റർക്ക് എതിരായ എഫ്ഐആർ സുപ്രീം കോടതി റദ്ദാക്കി

By Staff Reporter, Malabar News
patricia-mukhim
Patricia Mukhim
Ajwa Travels

ന്യൂഡെൽഹി: ഫേസ്ബുക്ക് പോസ്‌റ്റുമായി ബന്ധപ്പെട്ട് മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകയും ഷില്ലോങ്ങ് ടൈംസ് എഡിറ്ററുമായ പട്രീഷ്യ മുഖിമിനെതിരെ രജിസ്‌റ്റര്‍ ചെയ്‌ത എഫ്‌ഐആര്‍ സുപ്രീം കോടതി റദ്ദാക്കി. ജസ്‌റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

മേഘാലയയിലെ ഗോത്ര വിഭാഗത്തില്‍പെടാത്ത ആണ്‍കുട്ടികള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവങ്ങളെ അപലപിച്ചുള്ള പട്രീഷ്യ മുഖിമിന്റെ ഫേസ്ബുക്ക് പോസ്‌റ്റ് കലാപത്തിനുള്ള ആഹ്വാനമാണെന്ന് ആരോപിച്ചാണ് കേസെടുത്തിരുന്നത്.

മേഘാലയ ഹൈക്കോടതി എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പട്രീഷ്യയുടെ ഹരജി തള്ളിയിരുന്നു. മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവറാണ് പട്രീഷ്യക്ക് വേണ്ടി ഹാജരായത്. ഒരു സമുദായത്തിന്റെയും വികാരത്തെ പട്രീഷ്യ ഫേസ്ബുക്ക് പോസ്‌റ്റ് വഴി വേദനപ്പിച്ചില്ലെന്ന് അഭിഭാഷക കോടതിയില്‍ വ്യക്‌തമാക്കി.

Read Also: ശ്രീനഗറിൽ സിആർ‌പി‌എഫിന് നേരെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, മൂന്നുപേർക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE