കെഎസ്‌യു നിയമസഭാ മാർച്ചിൽ സംഘർഷം; പ്രവർത്തകരും പോലീസുമായി ഏറ്റുമുട്ടി, അറസ്‌റ്റ്‌

By News Desk, Malabar News
KSU March
Rep. Image
Ajwa Travels

തിരുവനന്തപുരം: കെഎസ്‌യു പ്രവർത്തകർ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരെ പോലീസ് അറസ്‌റ്റ്‌ ചെയ്‌ത് നീക്കി. തിരുവനന്തപുരം ലോ കോളേജിൽ കെഎസ്‌യു വനിതാ പ്രവർത്തകയെ എസ്‌എഫ്‌ഐ പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.

നിയമസഭയിലേക്ക് പ്രവേശിക്കുന്ന റോഡിൽ വെച്ച് തന്നെ മാർച്ച് പോലീസ് തടഞ്ഞു. തുടർന്ന് ബാരിക്കേഡ് തകർത്ത് മുന്നോട്ട് നീങ്ങാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ കല്ലേറുമുണ്ടായി.

തുടർന്ന് പാളയത്ത് കെഎസ്‌യു പ്രവർത്തകർ ഉപരോധം നടത്തി. ഇതിനിടെ ഒരു വിഭാഗം പ്രവർത്തകർ രക്‌തസാക്ഷി മണ്ഡപത്തിന് സമീപം സ്‌ഥാപി ച്ചിരുന്ന ഇടത് സംഘടനകളുടെ ഫ്‌ളക്‌സും കൊടികളും തകർത്തു. പോലീസുമായി നേരിട്ട് ഏറ്റുമുട്ടലുണ്ടായി. കെഎം അഭിജിത്ത്, ഷാഫി പറമ്പിൽ എംഎൽഎ അടക്കമുള്ളവർ സംഭവ സ്‌ഥലത്ത് എത്തിയിരുന്നു.

Most Read: ഫോണില്‍ നിന്ന് കളഞ്ഞത് സ്വകാര്യ സംഭാഷണങ്ങള്‍; ഹൈക്കോടതിയില്‍ ദിലീപ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE