ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവര്‍ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഭീകരര്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസും സിആര്‍പിഎഫും ഉള്‍പ്പെടുന്ന സംഘം കുല്‍ഗാമിലെ ചിങ്ങാം ഗ്രാമത്തില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. സുരക്ഷാസേന എത്തിയതോടെ ഭീകരര്‍ വെടിയുതിര്‍ത്തു. ശേഷം സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. പ്രദേശം ഇപ്പോള്‍ സുരക്ഷാസേനയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ്.
Read also: കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്റെ സംസ്കാരം ഇന്ന്