സംസ്‌ഥാനത്ത് സ്‌കൂളുകളിലെ ശുചീകരണം ഒക്‌ടോബർ 20 മുതൽ; മന്ത്രി

By Team Member, Malabar News
Classroom cleaning
Ajwa Travels

തിരുവനന്തപുരം: നവംബർ ഒന്നാം തീയതി മുതൽ സംസ്‌ഥാനത്ത് സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ഒക്‌ടോബർ 20ആം തീയതി മുതൽ ക്ളാസ് മുറികളുടെ ശുചീകരണം ആരംഭിക്കുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തുടർന്ന് 10 ദിവസം കൊണ്ട് സ്‌കൂളുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് തീരുമാനം.

ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ജനകീയ സമിതികൾ രൂപീകരിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. കൂടാതെ രാഷ്‌ട്രീയ, സന്നദ്ധ സംഘനകളുടെയും വിവിധ അസോസിയേഷനുകളുടെയും സഹായം അഭ്യർഥിക്കാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തദ്ദേശ സ്‌ഥാപനങ്ങളും, വിദ്യാഭ്യാസ വകുപ്പും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. നവംബർ ഒന്ന് മുതൽ സംസ്‌ഥാനത്തെ സ്‌കൂളുകൾ തുറക്കുമ്പോൾ ആദ്യഘട്ടത്തിൽ ഒന്ന് മുതൽ 7 വരെയുള്ള വിദ്യാർഥികൾക്കും, 10, 12 ക്‌ളാസുകളിലെ വിദ്യാർഥികൾക്കുമാണ് ക്‌ളാസ് ആരംഭിക്കുക.

Read also: മോൻസൺ മാവുങ്കൽ; നേതാക്കളെ ചർച്ചകളിൽ നിന്ന് വിലക്കി കെപിസിസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE