പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ അടച്ചു

By News Desk, Malabar News
MalabarNews_pulpally-forest-station
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നടച്ച പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍
Ajwa Travels

വയനാട്: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ അടച്ചു. നാല് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇലക്ട്രിക് കവലയിലുള്ള പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ താത്കാലികമായി അടച്ചത്.

തുടര്‍ന്നുള്ള ദിവസങ്ങളിലെ പുല്‍പ്പള്ളി സ്റ്റേഷന്റെ പ്രവര്‍ത്തനം ചെതലയം ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസിലായിരിക്കും എന്ന് റെയ്ഞ്ച് ഓഫീസര്‍ ടി. ശശികുമാര്‍ പറഞ്ഞു. ഇലക്ട്രിക് കവലയില്‍ സ്ഥിതിചെയ്യുന്ന കടയുടമക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച 100 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തിയത്. ഇതില്‍ നാലു വനംവകുപ്പ് ഉദ്യോഗസ്ഥരുള്‍പ്പെടെ അഞ്ചു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE