കടകൾ തുറക്കുന്നതിൽ മുഖ്യമന്ത്രിയുടെ തീരുമാനം അനുകൂലം; ഇനി സമരമില്ലെന്ന് വ്യാപാരികൾ

By News Desk, Malabar News
decision on shopes open in kerala
Representational Image
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായുള്ള ചർച്ച സൗഹാർദപരം ആയിരുന്നുവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. പ്രശ്‌ന പരിഹാരത്തിന് അടിയന്തര നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ടി നസിറുദ്ദീൻ പറഞ്ഞു.

കടകൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനം വൈകിട്ട് വാർത്താ സമ്മേളനത്തിലൂടെ പ്രഖ്യാപിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചെന്നും സമിതിയംഗങ്ങൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ പ്രശ്‌നങ്ങൾ മുഖ്യമന്ത്രിക്ക് മനസിലായിട്ടുണ്ടെന്നും ഇനി സമരത്തിന്റെ ആവശ്യമില്ലെന്നും വ്യാപാരികൾ വ്യക്‌തമാക്കി. വ്യാപാരികളെ ഭീഷണിപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. പെരുന്നാളിന് ഇളവുകൾ വേണമെന്നത് ഉൾപ്പടെയുള്ള വ്യാപാരികളുടെ ആവശ്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയെന്നും സംഘടനാ നേതാക്കൾ പറഞ്ഞു.

Also Read: ഓണച്ചന്തകൾ ഓഗസ്‌റ്റ് 14 മുതൽ; ഓൺലൈൻ വിപണനത്തിലേക്ക് സപ്ളൈകോയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE