ഓണച്ചന്തകൾ ഓഗസ്‌റ്റ് 14 മുതൽ; ഓൺലൈൻ വിപണനത്തിലേക്ക് സപ്ളൈകോയും

By Staff Reporter, Malabar News
minister GR Anil-Vishu, Easter and Ramadan fairs
മന്ത്രി ജിആർ അനിൽ
Ajwa Travels

തിരുവനന്തപുരം: എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഓഗസ്‌റ്റ് 14 മുതൽ ഓണച്ചന്തകൾ ആരംഭിക്കുമെന്ന് അറിയിച്ച് മന്ത്രി ജിആർ അനിൽ. ഓണക്കാലത്തെ വരവേൽക്കാൻ സംസ്‌ഥാനത്തെ പൊതുവിതരണ സംവിധാനം സജ്‌ജമാണെന്ന് അറിയിച്ച മന്ത്രി തിരുവനന്തപുരം കേന്ദ്രമാക്കി സപ്ളൈകോ ഓൺലൈൻ വിപണനം ആരംഭിക്കുമെന്നും പറഞ്ഞു.

‘ഓണകിറ്റിൽ 17 ഇനങ്ങൾ ലഭ്യമാക്കും. സംസ്‌ഥാനത്തെ കർഷകരുടെ ഭക്ഷ്യ ഉൽപന്നങ്ങൾ കൂടി കിറ്റിൽ ഉൾപ്പെടുത്തും. തിരുവനന്തപുരം കേന്ദ്രമാക്കി സപ്ളൈകോ ഓൺലൈൻ വിപണനം ആരംഭിക്കും,’ മന്ത്രി വ്യക്‌തമാക്കി.

കോവിഡ് കാലമായതിനാൽ ജനങ്ങൾക്ക് സാധനങ്ങൾ വാങ്ങാനുള്ള സൗകര്യപ്രദമായ ഇടങ്ങൾ പരിഗണിച്ചാകും വിൽപനക്കുള്ള സ്‌ഥലങ്ങൾ കണ്ടെത്തുക. നിയമസഭാ മണ്ഡലത്തിന്റെ അടിസ്‌ഥാനത്തിലുള്ള ഓണച്ചന്തകൾക്ക്‌ പുറമെ ആവശ്യമെങ്കിൽ കൂടുതൽ സ്‌ഥലങ്ങളിലേക്കും ഓണച്ചന്തകൾ വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ റേഷൻ കാർഡ് സംബന്ധിച്ച പോരായ്‌മകൾ പരിഹരിക്കുമെന്നും മന്ത്രി ജിആർ അനിൽ അറിയിച്ചു.

Most Read: പ്രജ്‌ഞ സിങ് താക്കൂറിന് വീട്ടിലെത്തി വാക്‌സിൻ നൽകി; പ്രതിഷേധവുമായി കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE