‘സ്‌കൂൾ വിദ്യാഭ്യസത്തിന്റെ ഉള്ളടക്കം മെച്ചപ്പെടുത്തും’; സ്വാതന്ത്ര്യദിന സന്ദേശത്തിൽ മുഖ്യമന്ത്രി

By News Desk, Malabar News
Pinarayi-Vijayan
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂൾ വിദ്യാഭ്യസത്തിന്റെ ഉള്ളടക്കം മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്‌ഥാനത്ത് ജനങ്ങൾക്കിടയിൽ സാമ്പത്തിക സമത്വം ഉറപ്പു വരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. വികസന കാഴ്‌ചപ്പാടിൽ മനുഷ്യർക്കും പ്രകൃതിക്കും ഒരുപോലെ പ്രാധാന്യമുണ്ടെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. കുമാരനാശാന്റെ സ്വാതന്ത്ര്യ സങ്കൽപ്പമാണ് ഇന്ന് ദേശീയ തലത്തിൽ മുദ്രാവാക്യമായിരിക്കുന്നത്.

ഭരണഘടന മുന്നോട്ട് വെയ്‌ക്കുന്ന കാഴ്‌ചപ്പാടുകൾ എത്രത്തോളം രാജ്യത്ത് ഫലവത്താക്കാൻ കഴിഞ്ഞുവെന്ന് പരിശോധിക്കണം. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് പ്രതിജ്‌ഞ എടുക്കണം. ജനങ്ങൾക്കിടയിലെ അന്തരം ഇല്ലാതാക്കാൻ മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഹാമാരി കാലത്ത് ജീവന് സംരക്ഷണം നൽകുന്നതിനാണ് പരിഗണന. ഭരണഘടനാ സ്‌ഥാപനങ്ങളെ സംരക്ഷിക്കാനും വികസിപ്പിക്കാനുമുള്ള പ്രതിജ്‌ഞ ഈ ദിനത്തിൽ എടുക്കണം. ഒപ്പം ജീവനോപാധികൾ നിലനിർത്തുക എന്നതും പ്രധാനമാണെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.

National News: കോവിഡ് ഇന്ത്യ; 37,927 രോഗമുക്‌തി, 36,083 രോഗബാധ, 493 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE