പരിയാരത്ത് സഹകരണ സൊസൈറ്റി ജീവനക്കാരി തൂങ്ങി മരിച്ച നിലയിൽ

By Trainee Reporter, Malabar News
hanged to death
Representational Image
Ajwa Travels

കണ്ണൂർ: പരിയാരത്ത് സഹകരണ സൊസൈറ്റി ജീവനക്കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നരുവിലെ കടവത്ത് വളപ്പിൽ സീനയെ(45) ആണ് ഓഫീസിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊവ്വപ്പുറത്തെ കുഞ്ഞിമംഗലം അഗ്രിക്കൾച്ചറൽ വെൽഫെയർ സൊസൈറ്റിയിൽ ഇന്ന് രാവിലെ 11.30ന് ആണ് സംഭവം.

സൊസൈറ്റിയുടെ താഴത്തെ നിലയിൽ ചായ ഉണ്ടാക്കാൻ സീന പോയിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടർന്ന് മറ്റൊരു ജീവനക്കാരി താഴെ മുറിയിൽ എത്തിയപ്പോഴാണ് സീനയെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ പരിസരവാസികളെ അറിയിക്കുകയും സീനയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയും ചെയ്‌തിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. അതേസമയം, സീനയുടെ ആത്‍മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

Most Read| മണിപ്പൂർ കലാപക്കേസ്; സുപ്രീം കോടതി മേൽനോട്ടം സ്വാഗതം ചെയ്‌ത്‌ കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE