കേരള തീരത്തേക്ക് ശ്രീലങ്കൻ പൗരൻമാർ കടക്കുമെന്ന് റിപ്പോർട്; പരിശോധന കർശനമാക്കി

By Team Member, Malabar News
Coastal Police Checking In Kerala For Srilankan Refugees
Ajwa Travels

തിരുവനന്തപുരം: ശ്രീലങ്കയിൽ നിന്നും അനധികൃതമായി പൗരൻമാർ കേരളത്തിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി ഇന്റലിന്റ് ബ്യുറോ റിപ്പോർട്. ഇതേ തുടർന്ന് കേരള തീരത്ത് പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.

എലത്തൂർ കോസ്‌റ്റൽ പോലീസിന്റെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം കർശനമാക്കിയത്. ഇന്ന് കേരള തീരത്താകമാനം കോസ്‌റ്റൽ പോലീസ് പരിശോധന നടത്തുമെന്ന് വ്യക്‌തമാക്കിയിട്ടുണ്ട്‌. കൂടാതെ തീര സുരക്ഷയുമായി ബന്ധപ്പെട്ട് കടലിലും പരിശോധന കർശനമാക്കിയിട്ടുണ്ട്.

മൽസ്യ തൊഴിലാളികളുടെ ബോട്ടിൽ ഉൾപ്പടെയാണ് നിലവിൽ പരിശോധന നടക്കുന്നത്. കൂടാതെ പരിചയമില്ലാത്ത ആളുകളെ കണ്ടാൽ പോലീസിൽ വിവരം അറിയിക്കണമെന്ന് കോസ്‌റ്റൽ പോലീസ് മൽസ്യ തൊഴിലാളികൾക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.

Read also: എസ്‌എസ്‌എൽസി പ്രാക്‌ടിക്കൽ പരീക്ഷ മെയ് 3 മുതൽ; തയ്യാറെടുപ്പുകൾ പൂർത്തിയായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE