എസ്‌എസ്‌എൽസി പ്രാക്‌ടിക്കൽ പരീക്ഷ മെയ് 3 മുതൽ; തയ്യാറെടുപ്പുകൾ പൂർത്തിയായി

By News Desk, Malabar News
Additional questions; More time; Changes in SSLC and Plus Two exams
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് എസ്‌എസ്‌എൽസി, വിഎച്ച്‌എസ്‌ഇ പരീക്ഷകൾക്കായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മെയ് മൂന്ന് മുതൽ എസ്‌എസ്‌എൽസി പ്രാക്‌ടിക്കൽ പരീക്ഷ ആരംഭിക്കും. പ്ളസ്‌ ടു പരീക്ഷകൾക്ക് മാർച്ച് 31ന് തുടക്കമാകും.

സംസ്‌ഥാനത്ത് ആകെ 2962 സെന്ററുകളിലായാണ് പരീക്ഷ നടക്കുന്നത്. 4,26,999 വിദ്യാർഥികളാണ് എസ്‌എസ്‌എൽൽസി പരീക്ഷ എഴുതുന്നത്. 4,32,436 പേർ ഹയർ സെക്കൻഡറി പരീക്ഷ എഴുതും. ഹയർ സെക്കൻഡറി പരീക്ഷകൾക്കായി 2005 പരീക്ഷാ കേന്ദ്രങ്ങളാണ് ഉളളത്.

പരീക്ഷകൾക്ക് മുന്നോടിയായി അധ്യാപക, അനധ്യാപക സംഘടനകളുടെ ഉന്നതതല യോഗം ചേർന്നു. പരീക്ഷാ സമയത്ത് പോലീസ്, വാട്ടർ അതോറിറ്റി, കെഎസ്‌ഇബി, കെഎസ്‌ആർടിസി എന്നിവയുടെ സഹായം അഭ്യർഥിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Most Read: ദിലീപിന്റെ ഫോണിൽ നിന്ന് നശിപ്പിച്ചത് നിർണായക രേഖകൾ; വീണ്ടെടുത്ത് ക്രൈം ബ്രാഞ്ച്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE