കേരളവര്‍മ കോളേജ് പ്രിന്‍സിപ്പലിന്റെ രാജി സ്വീകരിച്ചതായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്

By Staff Reporter, Malabar News
kerala varma college_malabar news
Representational Image

തൃശൂര്‍: കേരളവര്‍മ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ജയദേവന്റ രാജി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ചു. വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. ബിന്ദുവിനാണ് പകരം ചുമതല.

പ്രൊഫ. ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പല്‍ ആയി നിയമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ജയദേവന്‍ പ്രിന്‍സിപ്പല്‍ സ്‌ഥാനം രാജിവെച്ചത്. കേരള വര്‍മ കോളേജില്‍ ആദ്യമായാണ് വൈസ് പ്രിന്‍സിപ്പല്‍ നിയമനം. കോളേജിലെ അധികാരം സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ കൂടിയായ വൈസ് പ്രിന്‍സിപ്പലിനും വീതിച്ച് നല്‍കി ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു രാജി.

പ്രധാനപ്പെട്ട ചുമതലകളായ അക്കാദമിക്, വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കല്‍, കോളജ് അക്രഡിറ്റേഷന്‍ തുടങ്ങിയവ ആയിരുന്നു വൈസ് പ്രിന്‍സിപ്പലിന് നല്‍കി കൊണ്ട് ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കിയത്. ബോര്‍ഡിന്റെ ഈ നടപടിയില്‍ പ്രതിഷേധിച്ചാണ് ഏഴ് വര്‍ഷം കൂടി കാലാവധി ബാക്കിയുള്ളപ്പോള്‍ ജയദേവന്‍ പ്രിന്‍സിപ്പല്‍ സ്‌ഥാനം ഒഴിഞ്ഞത്.

Read Also: ‘കങ്കണ വിലകുറഞ്ഞ ആള്‍’; വിവാദ പരാമര്‍ശവുമായി മുംബൈ മേയര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE